വിദേശ രാജ്യങ്ങളിൽ എംബിബിഎസ് പഠനം ആഗ്രഹിക്കുന്നുണ്ടോ? മെഡിക്ലിക്ക് 2024 എക്സ്പോ കോയമ്പത്തൂരിൽ തുടങ്ങി

കോയമ്പത്തൂരിലെ സോൺ ബൈ പാർക്ക് ഹോട്ടലിൽ (Zone by The Park Hotel) മെയ് 25 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് മെഡിക്ലിക്ക് എക്സ്പോ നടക്കുന്നത്
വിദേശ രാജ്യങ്ങളിൽ എംബിബിഎസ് പഠനം ആഗ്രഹിക്കുന്നുണ്ടോ? മെഡിക്ലിക്ക് 2024 എക്സ്പോ കോയമ്പത്തൂരിൽ തുടങ്ങി

വിദേശ രാജ്യങ്ങളിൽ എംബിബിഎസ് പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി റിപ്പോർട്ടർ ടിവിയും ക്ലിക്ക് എഡ്യൂവും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്ലിക്ക് 2024 എക്സ്പോ മെയ് 25ന് കോയമ്പത്തൂരിൽ ആരംഭിച്ചു. കോയമ്പത്തൂർ സോൺ ബൈ പാർക്ക് ഹോട്ടലിലാണ് എക്സ്പോ നടക്കുന്നത്. 10 രാജ്യങ്ങളിൽ നിന്നുള്ള 15 സർവ്വകലാശാലകളുടെ പ്രതിനിധികള്‍ എക്സ്പോയിൽ വിദ്യാർഥികളും അധ്യാപകരുമായും നേരിട്ട് സംവദിക്കും. വിവിധ യൂണിവേഴ്സിറ്റികളെ സംബന്ധിച്ച വിവരങ്ങൾ അതത് സ്റ്റാളുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് ചോദിച്ചറിയാം.

സോൺ ബൈ പാർക്ക് ഹോട്ടലിൽ (Zone by The Park Hotel) മെയ് 25 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് മെഡിക്ലിക്ക് എക്സ്പോ നടക്കുന്നത്. കൊച്ചി ഹോളിഡേ ഇന്നിൽ മെയ് 18നും തിരുവനന്തപുരം അപ്പോളോ ഡിമോറയിൽ മെയ് 19നും കോട്ടയം വിൻഡ്സർ കാസിൽ റിസോർട്ടിൽ മെയ് 21നും മലപ്പുറത്ത് ഹോട്ടൽ വുഡ്ബൈൻ ഫോളിയേജിൽ മെയ് 23നും സംഘടിപ്പിച്ച എക്സ്പോയിൽ നിരവധി കുട്ടികളും രക്ഷിതാക്കളുമാണ് പങ്കെടുത്തത്. മെയ് 26ന് കോഴിക്കോട് വുഡീസ് ഹോട്ടലിലും മെഡിക്ലിക്ക് 2024 എക്സ്പോ നടക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com