മമത ബാനര്‍ജിയെ സന്ദര്‍ശിച്ച് അഭിജീത് ദീപ്കെ, സമരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചു

നാളെ നടക്കുന്ന ഇന്‍ഡ്യ സഖ്യത്തിന്റെ റാലിക്ക് പിന്തുണ അറിയിക്കുന്നുവെന്നും എന്നാല്‍ റാലിയില്‍ പങ്കെടുക്കില്ലെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു

മമത ബാനര്‍ജിയെ സന്ദര്‍ശിച്ച് അഭിജീത്  ദീപ്കെ, സമരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചു
dot image

ന്യൂഡല്‍ഹി: ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ സന്ദര്‍ശിച്ച് സിജെപി നേതാവ് അഭിജീത് ദീപ്‌കെ. നാളെ രാംലീല മൈതാനത്തില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ മഹാറാലി നടക്കാനിരിക്കെ ഡല്‍ഹിയില്‍വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇന്ത്യന്‍ യുവതയുടെ സമരങ്ങള്‍ക്ക് തുടക്കം മുതല്‍ പിന്തുണ നല്‍കുന്നതിന് മമത ബാനര്‍ജിക്ക് അഭിജീത് ദീപ്‌കെ നന്ദി അറിയിച്ചു. ഇന്‍ഡ്യ സഖ്യത്തിന്റെ റാലിക്ക് പിന്തുണ അറിയിക്കുന്നുവെന്നും എന്നാല്‍ റാലിയില്‍ പങ്കെടുക്കില്ലെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു.

മമത ബാനര്‍ജിയോട് നന്ദി പറയാന്‍ വേണ്ടിയാണ് വന്നത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിജെപി നടത്തിയ ആദ്യ സമരത്തിലും പീന്നിട് സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും പൊലീസ് അറസ്റ്റ് ചെയ്തപ്പോഴും മമത ബാനര്‍ജി ഒപ്പം നിന്നുവെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു. ദീപ്കയെയും സിജെപിയുടെ മറ്റ് നേതാക്കളെയും കണ്ടതില്‍ സന്തോഷമുണ്ടെന്നും വെല്ലുവിളികളെ അതിജീവിച്ച് അവര്‍ നടത്തുന്ന പരിശ്രമങ്ങളെ അംഗീകരിക്കുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞു.

Also Read:

കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. ഇതിനിടെ നാളെ നടക്കുന്ന ഇന്‍ഡ്യ മുന്നണിയുടെ റാലിയില്‍ പങ്കെടുക്കുമോ എന്ന് മാധ്യമങ്ങള്‍ അഭിജീതിനോട് ചോദ്യം ഉയര്‍ത്തുതയായിരുന്നു. സിജെപി സ്വതന്ത്രവും നിഷ്പക്ഷവുമായ സംഘടനയാണെന്നും അങ്ങനെ നിലനില്‍ക്കാനാണ് ആഗ്രഹമെന്നും അഭിജീത് പറഞ്ഞു. നാളെ നടക്കുന്ന റാലിയെ പിന്തുണയ്ക്കും. വോട്ട് കൊളളയ്ക്കെതിരെ പ്രതിഷേധിക്കുന്ന ഏതൊരു സംഘടനയെയും സിജെപി പിന്തുണയ്ക്കുമെന്നും അഭിജീത് വ്യക്തമാക്കി.

Content Highlights- Abhijeet dipke met West Bengal Chief Minister Mamata Banerjee and expressed gratitude for her support for various protests and movements. The meeting focused on acknowledging her support for the ongoing struggles.

dot image
To advertise here,contact us
dot image