ടെക് കമ്പനികള്‍ ഈ വര്‍ഷം പിരിച്ചുവിട്ടത് 75,000 ജീവനക്കാരെ; വില്ലന്‍ എഐ?

ഇന്റല്‍, മൈക്രോസോഫ്റ്റ്, മെറ്റ, സെയില്‍സ്‌ഫോഴ്‌സ് തുടങ്ങിയ ടെക് ഭീമന്മാര്‍ അവരുടെ കൂട്ടപ്പിരിച്ചുവിടലുകള്‍ തുടരുകയാണ്

dot image

മ്പദ്ഘടന മരവിച്ചുപോയ കൊവിഡ് മഹാമാരിക്കാലത്താണ് ലേഓഫ് എന്ന വാക്ക് ഇന്ത്യയില്‍ സുപരിചിതമാകുന്നത്. പ്രതീക്ഷിച്ച രീതിയില്‍ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സാധിക്കാതെ വന്നതോടെ 2021 അവസാനത്തോടെ രാജ്യത്തെ പ്രമുഖ ടെക് കമ്പനികളെല്ലാം ഈ രീതി അവലംബിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ കൊവിഡ് കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ലേഓഫ് എന്ന പ്രതിഭാസം ലോകത്തെമ്പാടും തുടരുകയാണ്. ഇന്റല്‍, മൈക്രോസോഫ്റ്റ്, മെറ്റ, സെയില്‍സ്‌ഫോഴ്‌സ് തുടങ്ങിയ ടെക് ഭീമന്മാര്‍ അവരുടെ കൂട്ടപ്പിരിച്ചുവിടലുകളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംനേടി.

ഈ വര്‍ഷത്തെ കൂട്ടപ്പിരിച്ചുവിടലുകളുടെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ പിരിച്ചുവിടലുകള്‍ നടത്തിയത് ഇന്റലാണ്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് 20 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറിഗോണില്‍ 2392 ജോലികളും യുഎസില്‍ ഏകദേശം 4000 പദവികളുമാണ് കൂട്ടപ്പിരിച്ചുവിടല്‍ നേരിട്ടത്. ഇസ്രയേലിലും ഇന്റല്‍ പിരിച്ചുവിടല്‍ നടപടികള്‍ തുടരുകയാണ്.

മൈക്രോസോഫ്റ്റും കൂട്ടപ്പിരിച്ചുവിടലിന്റെ പാതയിലാണ്. 6000 പേരെ ഏപ്രിലിലും 9000 പേരെ ജൂലായിലും പിരിച്ചുവിട്ടിരുന്നു. അഗോളതലത്തില്‍ തന്നെ നൂറുകണക്കിന് തൊഴിവസരങ്ങളാണ് വെട്ടിക്കുറയ്ക്കുന്നത്. എഐയുടെ വരവോടെയാണ് മൈക്രോസോഫ്റ്റില്‍ വലിയ രീതിയിലുള്ള പിരിച്ചുവിടല്‍ ഉണ്ടായത്.

2025ല്‍ മെറ്റ പിരിച്ചുവിട്ടത് 3600 ജീവനക്കാരെയാണ്. എന്നാല്‍ പിരിച്ചുവിട്ടത് മോശം പ്രകടനം കാഴ്ചവച്ചവരെയാണെന്ന് കമ്പനി പറയുന്നു. എച്ച്പിയില്‍ ഈ വര്‍ഷം പിരിച്ചുവിട്ടത് 2000 പേരെയാണ്.

Content Highlights: HP, Intel, Meta, Microsoft, Ola and More Fire Over 75,000 Staffers; AI the Main Culprit

dot image
To advertise here,contact us
dot image