ഞാൻ കൊടുത്ത കഥയല്ല സിനിമയിൽ കണ്ടത്; ‘ഗെയിം ചേഞ്ചറി’ന് സംഭവിച്ചതെന്ത്? തുറന്നുപറഞ്ഞ് കാർത്തിക് സുബ്ബരാജ്

വലിയ പ്രതീക്ഷയോടെയെത്തി തകർന്നടിഞ്ഞ 'ഗെയിം ചേഞ്ചർ'; പരാജയത്തിന് കാരണമെന്ത്? തുറന്നുപറഞ്ഞ് കാർത്തിക് സുബ്ബരാജ്

ഞാൻ കൊടുത്ത കഥയല്ല സിനിമയിൽ കണ്ടത്; ‘ഗെയിം ചേഞ്ചറി’ന് സംഭവിച്ചതെന്ത്? തുറന്നുപറഞ്ഞ് കാർത്തിക് സുബ്ബരാജ്
dot image

ശങ്കർ സംവിധാനം ചെയ്ത് രാം ചരൺ നായകനായ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു 'ഗെയിം ചേഞ്ചർ'. 450 കോടിയിലേറെ രൂപ മുടക്കിൽ നിർമിച്ച ചിത്രം തിയേറ്ററുകളിൽ വൻ പരാജയമായിരുന്നു. വലിയ പ്രതീക്ഷകളോടെയെത്തി ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ 'ഗെയിം ചേഞ്ചറിന്' യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് തുറന്നുപറയുകയാണ് ചിത്രത്തിന്റെ യഥാർത്ഥ കഥാകൃത്തായ കാർത്തിക് സുബ്ബരാജ്. താൻ ശങ്കറിന് നൽകിയ ഒറിജിനൽ കഥ സിനിമയായി മാറിയപ്പോഴുള്ള മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നു.

'എന്റെ കൈയിൽ ഒരു കഥയുണ്ടായിരുന്നു. അത് ഞാൻ ശങ്കർ സാറിന് നൽകി. തിരക്കഥയും ചെയ്യാമോ എന്ന് ശങ്കർ സർ ചോദിച്ചു. ഞാൻ ആ സമയത്ത് 'മഹാൻ' സിനിമയുടെ പ്രീ- പ്രൊഡക്ഷനിലായിരുന്നു. നിലവിലെ വ്യവസ്ഥിതിയെ മാറ്റാൻ ഐ.എ.എസ്. ഓഫീസറുടെ കഥയായിരുന്നു. ഹിന്ദി സിനിമ ന്യൂട്ടന് സമാനമായി, യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്ന ആക്ഷൻ കഥയായിരുന്നു എന്റേത്. അതിൽ ഗ്യാങ്‌സ്റ്റർ പശ്ചാത്തലവും ഉണ്ടായിരുന്നു.

ഞാനത് എഴുതിയത് തമിഴിലാണ്. മധുരൈയുടെ ഗ്യാങ്സ്റ്റർ പശ്ചാത്തലമുള്ള ഒരാളുടെ കഥ. എന്നാൽ, രാംചരൺ സാറിനെപ്പോലെ ഒരു താരത്തെ നായകനാക്കി, ശങ്കർ സർ വലിയ ബജറ്റിൽ ചെയ്യുന്ന ചിത്രമായതിനാൽ അതിനനുസരിച്ച് മാറ്റങ്ങൾ വരുത്തി എന്നാണ് ഞാൻ വിചാരിക്കുന്നത്. സിനിമ കണ്ടപ്പോൾ, കഥ മുഴുവൻ മാറിപ്പോയതുപോലെ എനിക്ക് തോന്നി. എങ്കിലും, ശങ്കർ സാറിനെപ്പോലെ വിഖ്യാതനായ ഒരാൾ എന്റെ കഥ സിനിമയാക്കി എന്നതിൽ എനിക്ക് അഭിമാനമുണ്ട്. അതിൽ എനിക്ക് സന്തോഷമുണ്ട്,' കാർത്തിക് സുബ്ബരാജ് പറഞ്ഞു.

'ഗെയിം ചേഞ്ചറി'ന്റെ കാര്യത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് നിർമാതാവ് ദിൽ രാജു തുറന്നുപറഞ്ഞിരുന്നു. ശങ്കറിനെതിരെ ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദും രംഗത്തെത്തിയിരുന്നു. കിയാര അദ്വാനി നായികയായ ചിത്രത്തിൽ എസ്.ജെ. സൂര്യ, ജയറാം, സമുദ്രക്കനി എന്നിവരും പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.

Content Highlights: 'Game Changer' was released with high expectations but failed to achieve the anticipated success. Filmmaker Karthik Subbaraj opens up about the film's performance and the factors behind its disappointing reception.

dot image
To advertise here,contact us
dot image