'വിദ്വേഷ പ്രചാരകരെ കാറിൽ കയറ്റുന്നതുപോലെ അപരാധമാണ് വീട്ടിൽ സന്ദര്‍ശിക്കുന്നതും'; വിമർശനവുമായി ലീഗ് നേതാവ്

വിവാദ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയെ മുഖ്യമന്ത്രിയും മന്ത്രിമാരും വീട്ടിലെത്തി സന്ദര്‍ശിച്ചതില്‍ വിമർശനവുമായി മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി കെ ഷറഫുദ്ദീന്‍

'വിദ്വേഷ പ്രചാരകരെ കാറിൽ കയറ്റുന്നതുപോലെ അപരാധമാണ് വീട്ടിൽ സന്ദര്‍ശിക്കുന്നതും'; വിമർശനവുമായി ലീഗ് നേതാവ്
dot image

കോഴിക്കോട്: വിവാദ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയെ മുഖ്യമന്ത്രിയും മന്ത്രിമാരും വീട്ടിലെത്തി സന്ദര്‍ശിച്ചതില്‍ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി കെ ഷറഫുദ്ദീന്‍. സാഹചര്യം എന്തുതന്നെയായാലും വിദ്വേഷ പ്രചാരകരെ കാറില്‍ കയറ്റുന്നത് പോലെ തന്നെ അവരെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കുന്നതും അപരാദമാണെന്ന് ഷറഫുദ്ദീന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു. മാധ്യമപ്രവര്‍ത്തകരെയും വിദ്വേഷ പ്രചാരകരെയും വേര്‍തിരിച്ചറിയാനും അതിന് അനുസരിച്ച് സമീപനം സ്വീകരിക്കാനും രാഷ്ട്രീയ ഭരണ നേതൃത്വത്തിലുള്ളവര്‍ക്ക് സാധിക്കണമെന്നും അദ്ദേഹം കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ഇസ്ലാമോഫോബിയ റിസര്‍ച്ച് കലക്റ്റീവ് ഷാജന്‍ സ്‌കറിയയുടെ 261 വിദ്വേഷ പരാമര്‍ശങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ലീഗ് നേതാവിന്റെ പ്രതികരണം. എത്ര ആസൂത്രിതമായാണ് വിദ്വേഷ പ്രചാരകര്‍ കേരളത്തില്‍ ഇസ്‌ലാമോഫോബിയയുടെ വേരുകള്‍ പടര്‍ത്തുന്നതെന്നും അദ്ദേഹം കുറിപ്പില്‍ ചോദിക്കുന്നുണ്ട്. ഷാജന്‍ സ്‌കറിയ ര്‍ഷങ്ങളായി നടത്തിവരുന്ന ഈ പ്രചാരണങ്ങളുടെ ക്രോഡീകരിച്ച രൂപമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഷാജന്‍ സ്‌കറിയ 2021 ഡിസംബര്‍ എട്ട് മുതല്‍ നടത്തിയ വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങളില്‍ നിന്ന് 261 എണ്ണം സമാഹരിച്ചാണ് ഇസ്ലാമോഫോബിയ റിസര്‍ച്ച് കലക്റ്റീവ് അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എത്ര ആസൂത്രിതമായാണ് വിദ്വേഷ പ്രചാരകര്‍ കേരളത്തില്‍ ഇസ്ലാമോഫോബിയയുടെ വേരുകള്‍ പടര്‍ത്തുന്നത്! ഷാജന്‍ സ്‌കറിയ വര്‍ഷങ്ങളായി നടത്തിവരുന്ന ഈ പ്രചാരണങ്ങളുടെ ക്രോഡീകരിച്ച രൂപമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളും ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. മാധ്യമപ്രവര്‍ത്തകരെയും വിദ്വേഷ പ്രചാരകരെയും വേര്‍തിരിച്ചറിയാനും അതിനനുസരിച്ച് സമീപനം സ്വീകരിക്കാനും രാഷ്ട്രീയ ,ഭരണ നേതൃത്വത്തിലുള്ളവര്‍ക്ക് സാധിക്കണം. വിദ്വേഷ പ്രചാരകരെ കാറില്‍ കയറ്റുന്നതുപോലെതന്നെ അപരാധമാണ് അവരെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കുന്നതും സാഹചര്യം എന്തുതന്നെയായാലും.

2022 മെയ് 27ന് മറുനാടന്‍ മലയാളിയില്‍ വന്ന ഇന്ത്യ മുസ്ലിം രാഷ്ട്രമാകുമോ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലെ പമാര്‍ശങ്ങളാണ് ഇസ്ലാമോഫോബിയ റിസര്‍ച്ച് കലക്റ്റീവ് സമാഹരിച്ച ഷാജന്‍ സ്‌കറിയയുടെ വിദ്വേഷ പരാമര്‍ശങ്ങളില്‍ ആദ്യമുള്ളത്. അഫ്ഗാന്‍ യാത്രക്കിടയില്‍ യാത്രാ പ്രതിസന്ധി നേരിട്ട ബാക്ക്പാക്കര്‍ എന്ന വ്ളോഗിലെ അരുണിമയെക്കുറിച്ച് ഷാജന്‍ ചെയ്ത വീഡിയോയിലെ പരാമര്‍ശങ്ങളും കൊലയാളികളികളും കലോല്‍സവവും ഫലസ്തീനും എന്ന 2025 ഫെബ്രുവരി 26ലെ ഫേസ്ബുക്ക് കുറിപ്പിലെ വിദ്വേഷ പരാമര്‍ശങ്ങളും ഇസ്ലാമോഫോബിയ റിസര്‍ച്ച് കലക്റ്റീവ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Content Highlights: Muslim League Kozhikode district secretary PK Sharafuddin strongly criticised the Kerala Chief Minister and ministers for visiting YouTuber Shajan Skaria at his residence

dot image
To advertise here,contact us
dot image