ജോലി തേടുന്നവരാണോ? അഭിമുഖങ്ങള്‍ക്ക് പോകുമ്പോള്‍ ഈ തെറ്റുകള്‍ വരുത്തരുത്

അഭിമുഖങ്ങള്‍ക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

dot image

ഒരു ജോലി അത്ര എളുപ്പത്തിലൊന്നും കിട്ടില്ല. പ്രത്യേകിച്ച് പ്രൊഫഷണല്‍ മേഖലയില്‍ ഉള്ളവര്‍ക്ക് അത് വളരെ സങ്കീര്‍ണത നിറഞ്ഞ കാര്യമാണ്. പല കടമ്പകള്‍ കടന്നാലാണ് ജോലി എന്ന സ്വപ്‌നം ഫലം കാണുക. ഒരു അഭിമുഖത്തില്‍ പങ്കെടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്, എന്ത് തരത്തിലുള്ള തെറ്റുകളാണ് അവിടെ ഒഴിവാക്കേണ്ടത് എന്നറിയാം.

ഒരു ഇന്റര്‍വ്യൂ പാനലിന് മുന്നിലേക്ക് കയറി ചെല്ലുമ്പോള്‍ എല്ലാ കണ്ണുകളും നിങ്ങളുടെ മേലായിരിക്കും. പല ഉദ്യോഗാര്‍ഥികളും ശരിയായ കാര്യങ്ങള്‍ അറിയാമെങ്കില്‍കൂടി ചെറിയ തെറ്റുകള്‍ വരുത്തുകയും ജോലിക്കുള്ള അര്‍ഹത നഷ്ടപ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍ അഭിമുഖങ്ങളില്‍ വിജയിക്കാന്‍ ഒഴിവാക്കേണ്ട ചില തെറ്റുകളും ആ തെറ്റുകള്‍ ഒഴിവാക്കാന്‍ എന്ത് ചെയ്യണം എന്നതിനെക്കുറിച്ചും അറിയാം.

കമ്പനിയെക്കുറിച്ച് ഗവേഷണം നടത്താതെ പോകുക

അഭിമുഖത്തിന് ഒരു കമ്പനി നിങ്ങളെ വിളിക്കുമ്പോള്‍ ആ കമ്പനിയെക്കുറിച്ചും അവരുടെ ജോലി സങ്കീര്‍ണതയെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഇത്തരത്തിലുളള കാര്യങ്ങള്‍ അറിയാതെ പോകുന്നത് കമ്പനിയെക്കുറിച്ച് നിങ്ങള്‍ക്ക് താല്‍പര്യമില്ലാത്തതുകൊണ്ടാണെന്ന് കമ്പനി കരുതിയേക്കാം. മറിച്ച് കമ്പനിയുടെ വൈബ്‌സൈറ്റും സോഷ്യല്‍മീഡിയ പേജുകളും വിശദമായി പരിശോധിക്കുക. അവരുടെ സമീപകാല വാര്‍ത്താ ലേഖനങ്ങളെക്കുറിച്ച് ഗവേഷണം നടത്തുക. കമ്പനിയുടെ പ്രധാന പദ്ധതികള്‍, നേതൃത്വ മാറ്റങ്ങള്‍ എന്നിവയൊക്കെ ശ്രദ്ധിക്കുക. ഇതൊക്കെ നിങ്ങള്‍ ജോലി സ്വീകരിക്കാന്‍ ഉത്സാഹഭരിതനാണെന്ന് കാണിക്കും.

വൈകി എത്തുകയോ ഉചിതമായി വസ്ത്രം ധരിക്കാതിരിക്കുകയോ ചെയ്യുക

അഭിമുഖത്തിന് വൈകി എത്തുന്നതും ഉചിതമായ രീതിയില്‍ വസ്ത്രം ധരിക്കാതിരിക്കുന്നതും നിങ്ങളുടെ വിശ്വാസ്യതയേയും ഫിറ്റ്‌നെസിനെയും കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നു. അതുകൊണ്ട് അഭിമുഖത്തിന് പത്തോ പതിനഞ്ചോ മിനിറ്റ് മുന്‍പ് എത്താന്‍ ശ്രമിക്കുക. കമ്പനിയുടെ കള്‍ച്ചറിന് അനുസരിച്ചുള്ള വസ്ത്രം ധരിക്കുക. സ്റ്റാര്‍ട്ടപ്പ് ഇന്റര്‍വ്യൂ ആണെങ്കില്‍ കാഷ്വല്‍ വസ്ത്രങ്ങള്‍, കൂടുതല്‍ ഔപചാരികത വേണ്ട സ്ഥലമാണെങ്കില്‍ കൂടുതല്‍ ഫോര്‍മലായ വസ്ത്രങ്ങള്‍ ഉപയോഗിക്കം. കൃത്യനിഷ്ഠയും പ്രൊഫഷണല്‍ ലുക്കും നിങ്ങളെ ആ റോളിനുള്ള അനുയോജ്യമായ ഉദ്യോഗാര്‍ഥിയായി കാണിക്കും.

മോശം ശരീര ഭാഷ

കണ്ണില്‍ നോക്കി സംസാരിക്കാതിരിക്കുക, കുനിഞ്ഞിരിക്കുക, ശ്രദ്ധിക്കാതിരിക്കുക ഇതൊക്കെ നിങ്ങള്‍ക്ക് ആത്മവിശ്വാസമില്ലെന്ന് തോന്നിപ്പിക്കും. പകരം നിവര്‍ന്നിരിക്കുകയും ശാന്തമായി കണ്ണില്‍ നോക്കി സംസാരിക്കുകയും ചെയ്യുക. ആത്മാര്‍ഥമായി പുഞ്ചിരിക്കുക, ഉത്തരങ്ങള്‍ ആത്മവിശ്വാസത്തോടെ നല്‍കുക.

ഉത്തരം പറയുമ്പോള്‍ പതര്‍ച്ച

ശ്രദ്ധ കേന്ദ്രീകരിക്കാതെ ഉത്തരങ്ങള്‍ നല്‍കുന്നതോ സംസാരിക്കുമ്പോള്‍ കുഴങ്ങുന്നതോ നിങ്ങള്‍ക്ക് ആത്മവിശ്വാസമില്ലെന്നും വിഷയങ്ങളെക്കുറിച്ച് വേണ്ട അറിവില്ലെന്നും സൂചിപ്പിക്കുന്നു. ഇതിന് പകരം കൃത്യതയോടെ ഉത്തരങ്ങള്‍ നല്‍കുകയും കാര്യങ്ങള്‍ വ്യക്തമായി സംസാരിക്കുകയും ചെയ്യുക. ഇത് നിങ്ങള്‍ക്ക് അറിവുണ്ടെന്നും സമ്മര്‍ദ്ദാവസ്ഥയിലും ശാന്തമായും സമചിത്തതയോടെയും ഇടപെടാന്‍ സാധിക്കുമെന്നും കാണിക്കുന്നു.

ഇന്റര്‍വ്യൂ ബോര്‍ഡിന് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക

മിക്ക അഭിമുഖങ്ങളിലും അവസാനം ഉദ്യേഗാര്‍ഥിയോട് എന്തെങ്കിലും ചോദ്യങ്ങളോ സംശയങ്ങളോ ഉണ്ടോ എന്ന് ചോദിക്കും. നിങ്ങള്‍ ഒന്നും ചോദിക്കാത്തപ്പോള്‍ നിങ്ങള്‍ക്ക് ജോലയില്‍ താല്‍പര്യമില്ല അല്ലെങ്കില്‍ ആത്മവിശ്വാസമില്ല എന്ന ധാരണ നല്‍കിയേക്കാം. അതിന് പകരം പുതിയ ജോലിയെക്കുറിച്ച് നിങ്ങളുടെ ജിജ്ഞാസ പ്രകടിപ്പിക്കുന്ന കുറച്ച് ചോദ്യങ്ങള്‍ തയ്യാറാക്കി വയ്ക്കുക. ടീം ഡൈനാമിക്‌സ്, ജോലി സംസ്‌കാരം, റോളിലെ പ്രധാന വെല്ലുവിളികള്‍ എന്നിവയെക്കുറിച്ച് ചോദിക്കാം. പുതിയ ജോലിയില്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് ഇത് കാണിക്കുന്നു.

Content Highlights :Are you looking for a job? Don't make these mistakes when going for interviews. These are the things to keep in mind when going for interviews

dot image
To advertise here,contact us
dot image