സന്തോഷ് ട്രോഫി മുന്‍ താരം ലഹരിയുമായി വീണ്ടും പിടിയില്‍

തമ്പാനൂരിലെ ഹോട്ടലില്‍ ലഹരി ഉപയോഗിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്

സന്തോഷ് ട്രോഫി മുന്‍ താരം ലഹരിയുമായി വീണ്ടും പിടിയില്‍
dot image

തിരുവനന്തപുരം: സന്തോഷ് ട്രോഫി മുന്‍ താരം ലഹരി മരുന്നുമായി പിടിയില്‍. എം ഐ നജീബ് ഖാന്‍ ആണ് പിടിയിലായത്. തമ്പാനൂരിലെ ഹോട്ടലില്‍ ലഹരി ഉപയോഗിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു.

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡിന്റെ സൂപ്രണ്ടായിരുന്നു നജീബ് ഖാന്‍. ലഹരിക്കേസില്‍ പിടിയിലായതിന് പിന്നാലെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് സ്ഥിരം ലഹരിക്കച്ചവടം നടത്തിവന്നിരുന്ന ആളാണ് നജീബ് ഖാന്‍. മൊബൈല്‍ ആപ്പ് വഴി ആളുകളെ കണ്ടെത്തി എംഡിഎംഎ എത്തിച്ച് നല്‍കുന്നതായിരുന്നു ഇയാളുടെ രീതി. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇയാള്‍ ഒടുവില്‍ പിടിയിലാകുന്നത്.

ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു അറസ്റ്റ്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്‌ക്വാഡ് അംഗങ്ങളെ രഹസ്യമായി ഹോട്ടലില്‍ വിന്യസിച്ച് ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. ഇതിന് പിന്നാലെ നജീബ് ഖാനെ എംഡിഎംഎയുമായി സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്.

Content Highlights- A former Santosh Trophy football player has been arrested again in connection with a drug-related case.

dot image
To advertise here,contact us
dot image