പൂക്കികളെ തൂക്കി വി ഡി സതീശന്‍, 44 ദിവസത്തിനിടെ പിഴയിട്ടത് ഒരു കോടി രൂപ

മെയ് മാസം മാത്രം 1,528 വാഹനങ്ങള്‍ക്ക് പിടിവീണു

പൂക്കികളെ തൂക്കി വി ഡി സതീശന്‍, 44 ദിവസത്തിനിടെ പിഴയിട്ടത് ഒരു കോടി രൂപ
dot image

തിരുവനന്തപുരം: വാഹന മോഡിഫേക്കഷനില്‍ നടപടി കടുപ്പിച്ച് വി ഡി സതീശന്‍ സര്‍ക്കാര്‍. വാഹനങ്ങളുടെ രൂപമാറ്റത്തില്‍ 44 ദിവസത്തിനിടെ പിഴയിട്ടത് ഒരു കോടി രൂപയാണ്. മെയ് മാസം മാത്രം 1,528 വാഹനങ്ങള്‍ക്ക് പിടിവീണു. 86,35,000 രൂപയാണ് മെയ് മാസത്തെ മാത്രം പിഴ തുക.

14,85,000 രൂപ പിഴ തുകയായി സര്‍ക്കാരിന് ഇതിനകം ലഭിച്ചു. 71,50,000 രൂപ മെയ് മാസം പിഴ കിട്ടിയവരില്‍ നിന്ന് ഈടാക്കാനുണ്ട്. ജൂണ്‍ മാസം ഇതുവരെ 480 കേസുകളിലായി 14 ലക്ഷം രൂപ പിഴ നല്‍കി. വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ വരുത്തിയാല്‍ പിടി വീഴില്ലെന്ന് കരുതി രൂപമാറ്റം വരുത്തുന്നത് കൂടിയിരുന്നു.

അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനങ്ങളില്‍ ഒന്നില്‍ വാഹന പ്രേമികളെ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞിരുന്നു. എന്നാല്‍ വാഹനങ്ങളില്‍ അനുവദിക്കാന്‍ കഴിയുന്ന മോഡിഫിക്കേഷനെക്കുറിച്ച് ഗതാഗത കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അതില്‍ പകുതിയും നേരത്തേ മുതല്‍ അനുവദനീയമായ മാറ്റങ്ങളായിരുന്നു.

മോട്ടാര്‍ വാഹനവകുപ്പിന്റെ അനുമതിയില്ലാതെ വാഹനങ്ങളില്‍ വരുത്താവുന്ന മാറ്റങ്ങള്‍ ഇങ്ങനെ

  • സീറ്റ് കവറുകൾ, ഫ്ലോർ മാറ്റുകൾ, സ്റ്റിയറിംഗ് വീൽ കവറുകൾ, ക്രോം ഗാർണിഷ്, ഡോർ വൈസറുകൾ, മഡ് ഫ്ലാപ്പുകൾ എന്നിവ അനുമതിയില്ലാതെ മാറ്റി ഉപയോഗിക്കാം.
  • അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകള്‍ വാഹനങ്ങളില്‍ പതിക്കാം.
  • വാഹനത്തിനുള്ളില്‍ ഇന്റീരിയര്‍ ആംബിയന്റ്‌സ് ലൈറ്റിങ് ഉപയോഗിക്കാം.
  • ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്റ് സിറ്റം വെക്കാം.
  • കൂടുതല്‍ സ്പീക്കറുകള്‍ ഘടിപ്പിക്കാം
  • സുരക്ഷയ്ക്കായി ഡാഷ് കാമറ, റിവേഴ്‌സ് കാമറ, പാര്‍ക്കിങ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിറ്റം എന്നിവ വാഹനത്തില്‍ ഘടിപ്പിക്കാം.
  • ടൗ ഹൂക്കുകളും അനുവദനീയമാണ്.
  • ലഗേജുകള്‍ കൊണ്ടുപോകാന്‍ റൂഫ് കാരിയറുകള്‍ ഘടിപ്പിക്കാവുന്നതാണ്.
  • 50 ശതമാനം കാഴ്ച ലഭിക്കുന്ന സണ്‍ ഫിലിമുകളും ഒട്ടിക്കാം.

മുന്‍കൂര്‍ അനുമതി ആവശ്യമുള്ള മാറ്റങ്ങള്‍ (CMVRലെ റൂള്‍ 112 പ്രകാരം RCയില്‍ രേഖപ്പെടുത്തേണ്ടവ) ഇങ്ങനെ

  • നിറം മാറ്റുന്നതിന് പണമടച്ച് പ്രത്യേക അനുമതി വാങ്ങേണ്ടതാണ്.
  • പുതിയ എഞ്ചിന്‍ മാറ്റിവെക്കുന്നതിന് അനുമതി ആവശ്യമാണ്.
  • എല്‍പിജി/സിഎന്‍ജി (LPG/CNG) തുടങ്ങിയ റെട്രോഫിറ്റ്‌മെന്റ് കിറ്റുകള്‍ ഘടിപ്പിക്കുന്നതിന് അനുമതി വേണം.
  • സാധാരണ വാഹനത്തെ EV ആയി മാറ്റുന്നതിനും അനുമതി വേണം.
  • വാഹനത്തിന്റെ ചേസിസ് ഫ്രെയിം (Chassis frame) മാറ്റുന്നതിനും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.

Content Highlights- V D Satheesan government imposed fines totaling one crore rupees within 44 days as part of action taken against offenders

dot image
To advertise here,contact us
dot image