നെടുമങ്ങാട് കോടതി വളപ്പില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ പിടികൂടിയത് കെഎസ്ആര്‍ടിസി അധികൃതര്‍

കാട്ടാക്കട ഡിപ്പോയില്‍ വെച്ച യുവതി പ്രതിയെ തിരിച്ചറിയുകയായിരുന്നു

നെടുമങ്ങാട് കോടതി വളപ്പില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ പിടികൂടിയത് കെഎസ്ആര്‍ടിസി അധികൃതര്‍
dot image

തിരുവനന്തപുരം: കോടതി വളപ്പില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. നെടുമങ്ങാട് കോടതി വളപ്പില്‍വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. സംഭവത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട പ്രതിയെ കാട്ടാക്കട കെഎസ്ആര്‍ടിസി അധികൃതര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ചെമ്പൂര്‍ സ്വദേശി ബാബുവിനെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിടികൂടിയത്. കാട്ടാക്കട ഡിപ്പോയില്‍ വെച്ച യുവതി പ്രതിയെ തിരിച്ചറിയുകയായിരുന്നു. കാട്ടാക്കട പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

Content Highlights: Sexual assault on a young woman in Nedumangad court premises; KSRTC officials caught the accused

dot image
To advertise here,contact us
dot image