

തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം. പൂവച്ചല്‍ സ്വദേശി ആര്‍മി ഉദ്യോഗസ്ഥനായ വിവേകിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 15 പവന്‍ സ്വര്‍ണാഭരണങ്ങളും ലോക്കറിന്റെ താക്കോലും കളളൻ കവര്‍ന്നു. വിവേകിന്റെ ഭാര്യ ജയലക്ഷ്മി കോളേജില്‍ പോയ സമയത്തായിരുന്നു മോഷണം നടന്നത്. വൈകുന്നേരം എത്തിയപ്പോഴാണ് അടുക്കള വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ സിസിടിവി ക്യാമറയും കളളന്‍ കൊണ്ടുപോയി. വാതില്‍ പൊളിക്കാന്‍ ഉപയോഗിച്ച പാര പൊലീസ് പുരയിടത്തില്‍ നിന്നും കണ്ടെടുത്തു. കാട്ടാക്കടയില്‍ മോഷണ പരമ്പരകള്‍ വ്യാപകമാകുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടാം തീയതി മുളമൂട് ജംഗ്ഷനിലുളള ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നും കവര്‍ച്ച നടത്തിയിരുന്നു.
Content Highlights: Robbery in thiruvananthapuram poovachal; 15 sovereign of gold stolen, CCTV also taken away