

തിരുവനന്തപുരം: കടലില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. മുട്ടത്തറ സ്വദേശി അനീഷ് ജോസ് (37) ആണ് മുങ്ങി മരിച്ചത്. ഭാര്യയുടെയും മകന്റെയും കണ്‍മുന്നില്‍ വെച്ചായിരുന്നു അപകടം. ശക്തമായ തിരയില്‍പ്പെട്ട അനീഷിനെ കാണാതാവുകയായിരുന്നു. ഉടന്‍ തന്നെ തിരച്ചില്‍ നടത്തി അനീഷിനെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Content Highlights: man swept away by strong wave while bathing in the sea; dies infront of family