

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കൊച്ചുവേളി സ്വദേശികളായ അബ്ബാസ്, ഷഫാത്ത് എന്നിവരാണ് മരിച്ചത്. കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലാണ് അപകടം നടന്നത്.
പുതുവത്സര ദിനം രാവിലെയാണ് അപകടം സംഭവിച്ചത്. അമിത വേഗത്തിൽ എത്തിയ ബൈക്ക് കാറിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.
Content Highlight : Two youths die in a road accident in Thiruvananthapuram