11കാരിയെ പീഡിപ്പിച്ച കേസ്; മൂന്നര മാസത്തിനുള്ളിൽ പ്രതിക്ക് ശിക്ഷ, കേസെടുത്ത് അഞ്ച് ദിവസം കൊണ്ട് കുറ്റപത്രം

കേസിൽ അഞ്ചു ദിവസം കൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചത്

11കാരിയെ പീഡിപ്പിച്ച കേസ്; മൂന്നര മാസത്തിനുള്ളിൽ പ്രതിക്ക് ശിക്ഷ, കേസെടുത്ത് അഞ്ച് ദിവസം കൊണ്ട് കുറ്റപത്രം
dot image

പത്തനംതിട്ട: പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് മൂന്നര മാസത്തിനുള്ളിൽ പ്രതിക്ക് ശിക്ഷ. അടൂർ കരുവാറ്റ സ്വദേശിയായ 71കാരൻ സുന്ദരേശനെതിരെ പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്ന് ആണ് വിധി പ്രസ്താവിച്ചത്. പ്രതിക്ക് എട്ടുവർഷം കഠിനതടവും 65,000 രൂപ പിഴയുമാണ് ശിക്ഷ.

2025 നവംബർ അഞ്ചിന് പത്തനംതിട്ട ഏനാത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ അഞ്ചു ദിവസം കൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചത്. തൊട്ടടുത്ത ദിവസം പ്രതിയെ പിടികൂടി. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പ്രത്യേക അന്വേഷണസംഘം വെറും അഞ്ചു ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

Content Highlights: pocso case against 71 year old men at pathanamthitta

dot image
To advertise here,contact us
dot image