ചര്‍മ്മത്തിലുണ്ടാകുന്ന ചില മാറ്റങ്ങള്‍ സ്‌കിന്‍ കാന്‍സറിന്റെ സൂചനയായിരിക്കാം; ലക്ഷണങ്ങള്‍ ഇവയാണ്

പതിവായി ചര്‍മ്മ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ സഹായിക്കും

ചര്‍മ്മത്തിലുണ്ടാകുന്ന ചില മാറ്റങ്ങള്‍ സ്‌കിന്‍ കാന്‍സറിന്റെ സൂചനയായിരിക്കാം; ലക്ഷണങ്ങള്‍ ഇവയാണ്
dot image

ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം അഥവാ സ്‌കിന്‍ കാന്‍സര്‍ ഇന്ന് ആളുകള്‍ക്കിടയില്‍ വ്യാപകമാകുന്നുണ്ട്. തൊലിയിലെ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയാണ് ഇവിടെ സംഭവിക്കുന്നത്. മെലനോമ, കാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ തുടങ്ങി വ്യത്യസ്ത തരം സ്‌കിന്‍ കാന്‍സറുകളുണ്ട്. ചര്‍മ്മത്തിന് നിറം കൊടുക്കുന്ന മെലാനില്‍ എന്ന പദാര്‍ഥത്തെ ഉത്പാദിപ്പിച്ചെടുക്കുന്ന കോശങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ് മെലനോമ സ്‌കിന്‍ കാന്‍സര്‍. മെലനോമ കാന്‍സറിന്റെ ലക്ഷണങ്ങളും ശരീരത്തിലെ പാടുകളും എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം.

skin cancer

എന്താണ് മെലനോമ കാന്‍സര്‍, എങ്ങനെയാണ് ഇത് ഉണ്ടാകുന്നത്

മെലനോമ കാന്‍സറിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. എങ്കിലും അള്‍ട്രാവൈലറ്റ് രശ്മികളോട് ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് കോശങ്ങളുടെ ഡിഎന്‍എയെ നശിപ്പിക്കുമെന്നും അതുമൂലം പ്രതിരോധ ശേഷി ദുര്‍ബലമാവുകയും സ്‌കിന്‍ കാന്‍സറുണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു.തലയിലെ ത്വക്കില്‍, കണ്ണിന്റെ പാളികളില്‍, കൈവിരലുകളിലോ കാല്‍വിരലുകളിലോ എവിടെ വേണമെങ്കിലും സ്‌കിന്‍ കാന്‍സര്‍ ഉണ്ടാകാം. നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് മെലനോമ കാന്‍സര്‍.

skin cancer

മെലനോമ കാന്‍സറിന്റെ ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം

  • ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ പുള്ളികള്‍ ഒരു പ്രധാന ലക്ഷണമാകാം.
  • ചര്‍മ്മത്തില്‍ ഇതുവരെ കാണാത്ത പുതിയ പിഗ്മെന്റുകളും അസാധാരണ വളര്‍ച്ചകളും പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന ലക്ഷണം
  • ചര്‍മ്മത്തിലെ നിറംമാറ്റം,
    അസാധാരണമായ ആകൃതികളുള്ള മറുകുകള്‍
  • പുതിയ പാടോ മറുകോ വന്നാലും നിസ്സാരമായി കാണരുത്
  • ചര്‍മ്മത്തിലെ ചില കറുത്ത പാടുകള്‍ , ചൊറിച്ചില്‍ എന്നിവയും ശ്രദ്ധിക്കേണ്ടതാണ്
  • ചര്‍മ്മത്തില്‍ വ്രണം, മുറിവുകള്‍ രക്തസ്രാവം
  • ചര്‍മ്മത്തിലെ ആകൃതി, ഘടന എന്നിവയില്‍ വ്യത്യാസം , നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍
  • മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരിക
  • കാല്‍പാദത്തിലോ കൈവെള്ളയിലോ പെട്ടെന്നുണ്ടാകുന്ന മുറിവുകള്‍
  • ചിലര്‍ക്ക് തൊലിപ്പുറത്ത് ചൊറിച്ചില്‍, പുകച്ചില്‍, രക്തം പൊടിയല്‍ എന്നിവയൊക്കെയാകാം ലക്ഷണം.
  • രോഗം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുമ്പോള്‍ വിട്ടുമാറാത്ത ചുമ, ശരീരഭാരം കുറയുക, തലവേദനയും ക്ഷീണവും, അസ്ഥികളിലെ വേദന തുടങ്ങിയവയും കാണപ്പെടാം.
skin cancer

മെലനോമ ഏറ്റവും സാധാരണമായ ത്വക്ക് കാന്‍സറല്ലെങ്കിലും ഇത് അപകടകരമാണ്. ചികിത്സിച്ചില്ലെങ്കില്‍, ലിംഫ് നോഡുകള്‍, ശ്വാസകോശം, കരള്‍, തലച്ചോറ് തുടങ്ങിയ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ജീവന് ഭീഷണിയായേക്കാം. എന്നിരുന്നാലും, മെലനോമ അതിന്റെ ആദ്യഘട്ടത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ മിക്കവാറും രോഗം ഭേദമാക്കാന്‍ കഴിയും എന്നതാണ് ആശ്വാസകരമായ കാര്യം. അതുകൊണ്ടാണ് നേരത്തെയുള്ള കണ്ടെത്തല്‍ വളരെ നിര്‍ണായകമാകുന്നത്. ഇത്തരം മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :Some changes in the skin may be a sign of skin cancer. It is important to have regular skin exams. Early detection of symptoms can help treat and cure the disease.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image