കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; സംഘം ചേര്‍ന്നെത്തി ജീവനക്കാരനെ മര്‍ദ്ദിച്ചു

രണ്ട് ബൈക്കുകളിലായി എത്തിയ ആറുപേരാണ് മര്‍ദ്ദിച്ചത്

കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; സംഘം ചേര്‍ന്നെത്തി ജീവനക്കാരനെ മര്‍ദ്ദിച്ചു
dot image

പത്തനംതിട്ട: കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന് പമ്പ് ജീവനക്കാരന് ക്രൂര മര്‍ദ്ദനം. പത്തനംതിട്ട ഓമല്ലൂരിലാണ് സംഭവം. പ്രക്കാനം സ്വദേശി രഞ്ജിത്തിനാണ് മര്‍ദ്ദനമേറ്റത്. രണ്ട് ബൈക്കുകളിലായി എത്തിയ ആറുപേരാണ് മര്‍ദ്ദിച്ചത്.

19-ാം തിയതിയാണ് പ്രതികള്‍ പെട്രോള്‍ വാങ്ങാനെത്തിയതെന്നും ചോദിച്ചിട്ട് നല്‍കാത്തതിനാല്‍ പിറ്റേ ദിവസം സംഘം ചേര്‍ന്നെത്തി ആക്രമിക്കുകയായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു.

Content Highlights: Pump attendant brutally beaten for not providing petrol in a bottle

dot image
To advertise here,contact us
dot image