'അത് ദൈവം വെച്ചുതന്നതാണ്'; ബാറ്റില്‍ AI ചിപ്പ് ഉണ്ടോ എന്നുള്ള ചോദ്യത്തിന് വൈഭവിന്റെ മാസ് മറുപടി

രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവന്‍ഷിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിചിത്രമായ ചോദ്യത്തിന് മാസ് മറുപടിയുമായി താരം.

'അത് ദൈവം വെച്ചുതന്നതാണ്'; ബാറ്റില്‍ AI ചിപ്പ് ഉണ്ടോ എന്നുള്ള ചോദ്യത്തിന് വൈഭവിന്റെ മാസ് മറുപടി
dot image

രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവന്‍ഷിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിചിത്രമായ ചോദ്യത്തിന് മാസ് മറുപടിയുമായി താരം. വൈഭവിന്റെ ബാറ്റിനുള്ളില്‍ 'എഐ ചിപ്പ്' ഒളിപ്പിച്ചിട്ടുണ്ട് എന്ന ആരോപണവുമായി പാകിസ്താൻ ക്രിക്കറ്റ് നിരീക്ഷകൻ നൗമാൻ നിയാസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇത് സത്യമാണോ എന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തിയിരുന്നു.

രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് ഈ ചോദ്യത്തിന് വൈഭവ് മറുപടി നല്‍കിയത്. ബാറ്റില്‍ എഐ ചിപ്പ് ഉണ്ടോ? എന്ന ചോദ്യത്തിന് നിഷ്‌കളങ്കമായ ഒരു പുഞ്ചിരിയോടെ വൈഭവ് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു…

'ഭഗവാന്‍ വച്ചുതന്നതാണ്. നിന്റെ ബാറ്റില്‍ ഞാന്‍ എന്തോ ഒന്ന് വെച്ചു തരുന്നുണ്ടെന്ന് മുകളില്‍ നിന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ഞാന്‍ അത് ഉപയോഗിക്കുന്നു എന്ന് മാത്രം.' വൈഭവ് പറഞ്ഞു.

അതേ സമയം പഞ്ചാബിനെതിരെയും മിന്നും ഫോം തുടർന്നിരിക്കുകയാണ് വൈഭവ് സൂര്യവംശി. 16 പന്തിൽ അഞ്ച് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 43 റൺസ് നേടി മടങ്ങിയെങ്കിലും സീസണിലെ ഓറഞ്ച് ക്യാപ് താരം കൈക്കലാക്കി.

ഒമ്പത് മത്സരങ്ങളിൽ നിന്ന് 44 .44 ശരാശരിയിലും 238.09 സ്ട്രൈക്ക് റേറ്റിലും 400 റൺസാണ് താരം ഇതുവരെ നേടിയത്. 37 സിക്സറുകളും 34 ഫോറുകളും നേടി. ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറിയും നേടി. 167 പന്തിൽ 400 കടന്ന് ഏറ്റവും വേഗതയിൽ ഈ നേട്ടത്തിലെത്തുന്ന താരമായി.

content highlights: IPL 2026:vaibhav-suryavanshi-mass-reply-about-ai-chip-in-bat-ipl-2026

dot image
To advertise here,contact us
dot image