

പത്തനംതിട്ട: സ്വകാര്യ ബസ് ഡ്രൈവറെ ബസില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. ആറന്മുള എരുമക്കാട് സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്. ഈ മാസം ഇരുപത്തിമൂന്നിനായിരുന്നു സംഭവം.
ആറന്മുള മാലക്കരയില്‍വെച്ചാണ് ബസ് ഡ്രൈവറെ പ്രതി ആക്രമിച്ചത്. കത്തികൊണ്ട് ബസ് ഡ്രൈവര്‍ ശ്രീജീവിന്റെ തലയ്ക്കും മുഖത്തും പുറത്തും കുത്തുകയായിരുന്നു. പ്രതിയെ ആലപ്പുഴയില്‍ നിന്നും ആറന്മുള പൊലീസ് പിടികൂടി. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ബസ് ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
Content Highlights: Suspect arrested for attempting to hack private bus driver to death inside bus