ബഹിരാകാശത്തും മഞ്ഞ് വീഴുമോ; അതോ ഭൂമിയില്‍ മാത്രമേ ഉള്ളോ?

ചില ആകാശ കാഴ്ചകള്‍ മനോഹരവും ഒപ്പം അത്ഭുതങ്ങള്‍ നിറഞ്ഞതുമാണ്

ബഹിരാകാശത്തും മഞ്ഞ് വീഴുമോ; അതോ ഭൂമിയില്‍ മാത്രമേ ഉള്ളോ?
dot image

മഞ്ഞ് വീഴുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും.വളരെ മനോഹരമായ ഒരു കാഴ്ചതന്നെയാണ് അത് അല്ലേ?. എന്നാല്‍ ഈ മഞ്ഞ് ഭൂമിയിലെ മാത്രം മനോഹര കാഴ്ചയാണോ? ഭൂമിയിലെ പോലെ ആകാശത്തും മഞ്ഞ് വീഴുമോ? . തീര്‍ച്ചയായും ബഹിരാകാശത്തും മഞ്ഞ് വീഴുന്നുണ്ട്. എന്നാല്‍ ഭൂമിയിലെ മഞ്ഞും ആകാശത്തെ മഞ്ഞും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്. അത് എങ്ങനെയാണ് എന്നല്ലേ?

snow in space

ഭൂമിയിലെ മഞ്ഞ് തണുത്തുറഞ്ഞ വെള്ളത്തുള്ളികള്‍ കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ബഹിരാകാശത്തെ മഞ്ഞ് തികച്ചും വ്യത്യസ്തമായ രാസവസ്തുക്കള്‍കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ചൊവ്വയിലെ മഞ്ഞ് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതുപോലെ ടൈറ്റാന്‍ പോലെയുള്ള ഉപഗ്രഹങ്ങളില്‍ മീഥെയ്ന്‍ മഞ്ഞുണ്ട്.

ഭൂമിയിലെ ഐസ് ഉരുകി വെള്ളമാകുന്നതില്‍നിന്ന് വ്യത്യസ്തമായി ബഹിരാകാശത്തെ മഞ്ഞ് പലപ്പോഴും ദ്രാവകാവസ്ഥയെ പൂര്‍ണമായും ഒഴിവാക്കുന്നു. അവിടെ വളരെ താഴ്ന്ന മര്‍ദ്ദം കാരണം മഞ്ഞ് ഖരാവസ്ഥയില്‍ നിന്ന് വാതകാവസ്ഥയിലേക്കാണ് മാറുന്നത്. ഈ പ്രക്രീയയെ 'സപ്ലൈമേഷന്‍' എന്നാണ് വിളിക്കുന്നത്.

snow in space

ഭൂമിയില്‍ മേഘങ്ങളില്‍ ഐസ് രൂപപ്പെടുകയും ഗുരുത്വാകര്‍ഷണം മൂലം താഴെ വീഴുകയും ചെയ്യുന്നു. ബഹിരാകശത്ത് അന്തരീക്ഷ മേഘങ്ങളില്ല. അവിടെ ഐസ് പരലുകളായി അല്ലെങ്കില്‍ ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്ന വാല്‍നക്ഷത്രങ്ങള്‍ പോലുളള വലിയ ഐസ് വസ്തുക്കളായിപോലും നിലനില്‍ക്കും.

snow in space

ഓരോ ഗ്രഹത്തിലും വീഴുന്ന മഞ്ഞുവീഴ്ചയ്ക്ക് അതിന്റേതായ പ്രത്യേകതയുണ്ട്. ചൊവ്വയില്‍ ജല മഞ്ഞും വരണ്ട മഞ്ഞും ഉണ്ട്. ടൈറ്റാനിലും മീഥൈന്‍ ഐസ് ഉണ്ട്. കൂടാതെ നെപ്റ്റിയൂണിലും യുറാനസിലും വീഴുന്ന മഞ്ഞുവീഴ്ചയില്‍ മീഥൈല്‍ പരലുകള്‍ അടങ്ങിയിരിക്കാം. ഭൂമിയിലെ ഐസ് കണികകള്‍ മൃദുവും കട്ടികുറഞ്ഞതുമാണ്. ഇവ ജലത്തിന്റെ ക്രിസ്റ്റലൈസേഷന്‍ വഴി രൂപം കൊള്ളുന്നു. ബഹിരാകാശത്തെ ഐസ് കണികകള്‍ താപനിലയെയും രാസഘടനയെയും ആശ്രയിച്ച് കൂടുതല്‍ സംഘടിതമോ, സാന്ദ്രമോ, അല്ലെങ്കില്‍ വളരെ ചെറുതോ ആകാം.

Content Highlights :Snow falls in space too. But there is a big difference between snow on Earth and snow in the sky.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image