കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിന് സഹായം നല്‍കല്‍ എന്നിവ തടയുക ലക്ഷ്യം; നിയമങ്ങൾ ശക്തമാക്കാൻ യുഎഇ

ആസ്തികള്‍ തിരിച്ചുപിടിക്കാനുള്ള സംവിധാനങ്ങളും ഇതിലൂടെ കാര്യക്ഷമമാക്കും

കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിന് സഹായം നല്‍കല്‍ എന്നിവ തടയുക ലക്ഷ്യം; നിയമങ്ങൾ ശക്തമാക്കാൻ യുഎഇ
dot image

കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിന് ധനസഹായം നല്‍കല്‍ എന്നിവ തടയാനുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി യുഎഇ. നാഷണല്‍ കമ്മിറ്റി യോഗമാണ് ഇതു സംബന്ധിച്ച് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ഡിജിറ്റല്‍-വെര്‍ച്വല്‍ ആസ്തികളെയും പുതിയ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യുഎഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും നാഷണല്‍ കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് മുഹമ്മദ് ബാലമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിന് ധനസഹായം നല്‍കല്‍ എന്നിവ തടയാനുള്ള നിയമം കൂടുതല്‍ കര്‍ശനമാക്കനുള്ള തീരുമാനം കൈക്കൊണ്ടത്. ആസ്തികള്‍ കണ്ടുകെട്ടുന്നതിനും അന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും പുതിയ നടപടിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.

ഡിജിറ്റല്‍, വെര്‍ച്വല്‍ ആസ്തികളെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആസ്തികള്‍ തിരിച്ചുപിടിക്കാനുള്ള സംവിധാനങ്ങളും ഇതിലൂടെ കാര്യക്ഷമമാക്കും. നിലവിലെ മുന്‍ഗണനകള്‍ കണക്കിലെടുത്ത് ഉപസമിതികള്‍ പുനസംഘടിപ്പിക്കാനും അവയുടെ പ്രവര്‍ത്തന മേഖലകള്‍ പുതുക്കാനും തീരുമാനിച്ചു. ധനകാര്യ സ്ഥാപനങ്ങള്‍, വിര്‍ച്വല്‍ അസറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍, മറ്റ് അനുബന്ധ മേഖലകള്‍ എന്നിവയിലെ അപകടസാധ്യതകള്‍ മുന്‍കൂട്ടി വിലയിരുത്തുന്നതിനുള്ള റിപ്പോര്‍ട്ടുകള്‍ കമ്മിറ്റി അംഗീകരിച്ചു.

നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷനുകളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും റിസ്‌ക് അടിസ്ഥാനമാക്കിയുള്ള നിരീക്ഷണം ശക്തമാക്കാനും യോഗം തീരുമാനിച്ചു. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര തലത്തില്‍ യുഎഇയുടെ സാമ്പത്തിക ഭദ്രതയിലുള്ള വിശ്വാസം നിലനിര്‍ത്തുന്നതിനും ഈ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബാലമ വ്യക്തമാക്കി.

Content Highlights: The UAE is moving to strengthen its legal framework to combat money laundering and the financing of terrorism. The updated regulations aim to enhance financial transparency, improve monitoring systems, and ensure stricter compliance across banking and business sectors. Authorities believe the stronger laws will boost national security and reinforce the UAE’s global reputation as a secure financial hub.

dot image
To advertise here,contact us
dot image