ലഹരി കൈമാറുന്നതിനിടെ പിടികൂടാന്‍ ശ്രമിച്ചു; സിവില്‍ എക്‌സൈസ് ഓഫീസറുടെ കാലില്‍ കാര്‍ കയറ്റി പ്രതി

കാലിന് പരിക്കേറ്റ സിവില്‍ എക്‌സൈസ് ഓഫീസറെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

ലഹരി കൈമാറുന്നതിനിടെ പിടികൂടാന്‍ ശ്രമിച്ചു; സിവില്‍ എക്‌സൈസ് ഓഫീസറുടെ കാലില്‍ കാര്‍ കയറ്റി പ്രതി
dot image

പത്തനംതിട്ട: സിവില്‍ എക്‌സൈസ് ഓഫീസറുടെ കാലില്‍ ലഹരിക്കേസ് പ്രതി കാര്‍ കയറ്റി. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. പ്രതി ലഹരി കൈമാറുന്നതിനിടെ പിടികൂടാന്‍ ശ്രമിക്കുമ്പോഴായിരുന്നു സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീആനന്ദിന്റെ കാലില്‍ കാര്‍ കയറ്റിയത്.

സംഭവത്തിന് ശേഷം പത്തനംതിട്ട കണ്ണങ്കര സ്വദേശി നസീബ് സുലൈമാന്‍, പത്തനംതിട്ട സ്വദേശി ആസിഫ് എന്നിവര്‍ കാറില്‍ രക്ഷപ്പെട്ടു. ശ്രീആനന്ദ്, അജിത്ത് എം കെ, അഭിജിത്ത്, നിതിന്‍ ശ്രീകുമാര്‍ എന്നീ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. കാലിന് പരിക്കേറ്റ സിവില്‍ എക്‌സൈസ് ഓഫീസറെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: Drug suspect runs over Civil Excise officer's feet with car

dot image
To advertise here,contact us
dot image