പത്തനംതിട്ട അടൂരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു

മര്‍ദനമേറ്റവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി

പത്തനംതിട്ട അടൂരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു
dot image

അടൂര്‍: പത്തനംതിട്ട അടൂര്‍ മണക്കാലയിൽ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് മര്‍ദനമേറ്റത്. കടമ്പനാട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റ സംഭവത്തെ ചൊല്ലി തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ എത്തിയവര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചതായാണ് പരാതി. എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. കാറില്‍ ആയുധങ്ങളുമായി എത്തിയവരാണ് എസ്എഫ്‌ഐ പ്രവര്‍ത്തരെ ആക്രമിച്ചത്. അതേസമയം സംഭവത്തില്‍ ഡിവൈഎഫ്‌ഐക്ക് ബന്ധമില്ലെന്ന് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം അറിയിച്ചു. മര്‍ദനമേറ്റവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. നിലവില്‍ മൂന്നുപേര്‍ അടൂര്‍ പൊലീസ് കസ്റ്റഡിയിലാണ്.

Content Highlights: SFI workers were allegedly beaten in Adoor, Pathanamthitta, prompting a police investigation into the incident

dot image
To advertise here,contact us
dot image