പത്തനംതിട്ട കോന്നിയില്‍ മെഡിക്കൽ കോളേജിന് മുന്നിൽ ഓട്ടോറിക്ഷയില്‍ മോഷണം; പണവും രേഖകളും നഷ്ടപ്പെട്ടു

പൊലീസ് എയ്ഡ് പോസ്റ്റില്‍ സെയ്ദ് പരാതി നല്‍കിയിട്ടുണ്ട്

പത്തനംതിട്ട കോന്നിയില്‍ മെഡിക്കൽ കോളേജിന് മുന്നിൽ ഓട്ടോറിക്ഷയില്‍ മോഷണം; പണവും രേഖകളും നഷ്ടപ്പെട്ടു
dot image

പത്തനംതിട്ട: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍ മോഷണം. കുമ്മണ്ണൂര്‍ സ്വദേശി സെയ്ദിന്റെ പണവും രേഖകളുമാണ് നഷ്ടപ്പെട്ടത്. റേഷന്‍ കാര്‍ഡ്, ആധാര്‍, ഗ്യാസ് ബുക്ക്, പാന്‍ കാര്‍ഡ്, പെന്‍ഷന്‍ കാര്‍ഡ് എന്നിവയും 5650രൂപയുമടക്കമാണ് നഷ്ടമായത്. മാതാവിനെ ആശുപത്രിയിൽ കാണിക്കാനെത്തിയതാണ് സെയ്ദ്. പണം ഒഴികെ രേഖകളെല്ലാം കുമ്മണ്ണൂരിലെ തന്റെ കടയുടെ സമീപം രാത്രി കൊണ്ട് വയ്ക്കണമെന്നാണ് സെയ്ദിന്റെ അഭ്യര്‍ത്ഥന. സംഭവം നടന്നതിന് പിന്നാലെ മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിച്ചു. എന്നാൽ ഇത്തരം സംഭവങ്ങള്‍ പതിവാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് സെയ്ദ് പറയുന്നു. കാഷ്വാലിറ്റിക്ക് സമീപത്തെ സിസിടിവി തകരാറിലാണ്. പൊലീസ് എയ്ഡ് പോസ്റ്റില്‍ സെയ്ദ് പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: Cash and important documents were stolen from an autorickshaw parked in front of Konni Medical College in Pathanamthitta. A complaint has been lodged, and police have begun an investigation into the theft.

dot image
To advertise here,contact us
dot image