

തൃശൂര്‍: മുള്ളൂര്‍ക്കരയില്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സഹോദരിമാരില്‍ മൂന്നാമത്തെയാളും മരിച്ചു. സഹോദരിമാരിൽ രണ്ടാമത്തെയാളായ ജാനകിയാണ് മരിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം. ഒരാൾ വിഷം കഴിച്ച അന്നും മറ്റൊരാൾ അടുത്ത ദിവസവുമാണ് മരിച്ചത്. വാര്‍ധക്യത്തിലെ ഒറ്റപ്പെടലും നിരാശയും കാരണമാണ് മൂന്ന് പേരും ഒരുമിച്ച് ജീവനൊടുക്കാൻ തീരുമാനിച്ചത്.
ജനുവരി 30നായിരുന്നു സഹോദരിമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കീടനാശിനിയായിരുന്നു മൂന്ന് പേരും കഴിച്ചത്. ഇവരെ കാണാത്തതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൂവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പല ദിവസങ്ങളിലായി മരണത്തിന് കീഴടങ്ങുകയായിരുന്നു.
പൊലീസ് നടത്തിയ പരിശോധനയിൽ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയികുന്നു.
വാർധക്യത്തിലെ ഒറ്റപ്പെടവും അവശതകളും മൂലം ജീവനൊടുക്കുന്നുവെന്നായിരുന്നു ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlight; Third Sister Among Those Who Consumed Poison in Mullurkara, Also Dies