സ്വര്‍ണവിലയില്‍ നേരിയ കുറവ്; ദുബായില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നല്ല ദിവസം

ജൂലൈ 23ലെ വിലയിലേക്കാണ് സ്വര്‍ണവില ഇന്ന് ഇടിഞ്ഞത്

സ്വര്‍ണവിലയില്‍ നേരിയ കുറവ്; ദുബായില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നല്ല ദിവസം
dot image

ദുബായില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. 24 കാരറ്റിന് ഗ്രാമിന് 487.50 ദിര്‍ഹമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം 491 ദിര്‍ഹമായിരുന്നു സ്വര്‍ണവില. 22 കാരറ്റിന് ഗ്രാമിന് 451.50 ദിര്‍ഹമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില വര്‍ധിച്ചുവരികയാണ്. എന്നാല്‍ ജൂലൈ 23ലെ വിലയിലേക്കാണ് സ്വര്‍ണവില ഇന്ന് ഇടിഞ്ഞത്.

ജൂലൈയില്‍ വലിയ ഏറ്റക്കുറച്ചിലുകളാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഈ മാസം തുടക്കത്തില്‍ 24 കാരറ്റ് സ്വര്‍ണത്തിന് 489.75 ദിര്‍ഹമായിരുന്നു വില. ആദ്യ ആഴ്ചയില്‍ വില 500 ദിര്‍ഹത്തിന് മുകളിലെത്തിയിരുന്നു. ജൂലൈ നാലിനും അഞ്ചിനും 503 ദിര്‍ഹമായിരുന്നു വില. ഇതേ സമയത്ത് 22 കാരറ്റ് സ്വര്‍ണത്തിന് 466 ദിര്‍ഹമായിരുന്നു വില.

എന്നാല്‍ ജൂലൈ 16,17 തീയ്യതികളില്‍ 24 കാരറ്റ് സ്വര്‍ണ വില 481.50 ദിര്‍ഹമായി കുറയുകയായിരുന്നു. 22 കാരറ്റിന് 446 ദിര്‍ഹമായും കുറഞ്ഞു. പിന്നീടുള്ള ദിവസങ്ങളില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്ന് 500 ദിര്‍ഹം കടക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.

ആഗോളതലത്തില്‍ യു എസ് ഡോളര്‍ ശക്തി പ്രാപിച്ചതും പ്രമുഖ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകളില്‍ പെട്ടെന്ന് ഇളവുകള്‍ വരുത്തിയേക്കില്ലെന്ന സൂചനകളും സ്വര്‍ണ്ണത്തിലേക്ക് സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ഒഴുക്ക് കുറച്ചു. കൂടാതെ, അന്താരാഷ്ട്ര ബുള്ളിയന്‍ വിപണിയില്‍ ലാഭമെടുപ്പ് (Profit-booking) ശക്തമായതും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വ്യതിയാനങ്ങളും സ്വര്‍ണവില കുറയാന്‍ കാരണമായി.

Content Highlights: Gold prices in Dubai have edged lower, bringing modest relief for shoppers and investors

dot image
To advertise here,contact us
dot image