ഇത് വിനയൻ സിനിമാറ്റിക് യൂണിവേഴ്‌സ്, പ്രധാന വേഷത്തിൽ ഗിന്നസ് പക്രുവും സാഗർ സൂര്യയും; അപ്‌ഡേറ്റ് പുറത്ത്

'പുതിയ ടെക്നോളജിയുടെ സഹായത്തോടെ വ്യത്യസ്തമായ വിഷ്വൽ ട്രീറ്റിലൂടെ അവതരിപ്പിക്കുന്ന കഥയും കഥാപാത്രങ്ങളും നിങ്ങളെ തീർച്ചയായും എന്‍റര്‍ടെയ്ന്‍ ചെയ്യിക്കും എന്നാണെന്റെ വിശ്വാസം'

ഇത് വിനയൻ സിനിമാറ്റിക് യൂണിവേഴ്‌സ്, പ്രധാന വേഷത്തിൽ ഗിന്നസ് പക്രുവും സാഗർ സൂര്യയും; അപ്‌ഡേറ്റ് പുറത്ത്
dot image

പുതിയ ഫാന്റസി ത്രില്ലർ പ്രഖ്യാപിച്ചുകൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റുമായി സംവിധയകാൻ വിനയൻ മുൻപ് എത്തിയിരുന്നു. മൂന്ന് ലോകങ്ങള്‍ ഒന്നിക്കുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കുന്നു (When three worlds unite Miracles unfold) എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഈ സിനിമയുടെ കാസ്റ്റിന്റെ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് വിനയൻ. ഗിന്നസ് പക്രുവും സാഗർ സൂര്യയുമാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

വിനയന്റെ വാക്കുകൾ:

'പുതിയ ഫാന്‍റസി ചിത്രത്തിൽ ഗിന്നസ് പക്രുവും സാഗർ സൂര്യയും ആയിരിക്കും നായകൻമാർ. ഇവരെ കൂടാതെ മലയാളത്തിലെ ശ്രദ്ധേയരായ ഇരുപതോളം യുവ നടീനടൻമാരും ഇരുനൂറിലധികം പൊക്കം കുറഞ്ഞ കലാകാരൻമാരും ഈ സിനിമയിൽ ഉണ്ടാകും. പ്രീ പ്രൊഡക്ഷൻ ജോലികളും ടെസ്റ്റ് ഷൂട്ടും നടക്കുന്നു. പുതിയ ടെക്നോളജിയുടെ സഹായത്തോടെ വ്യത്യസ്തമായ വിഷ്വൽ ട്രീറ്റിലൂടെ അവതരിപ്പിക്കുന്ന കഥയും കഥാപാത്രങ്ങളും നിങ്ങളെ തീർച്ചയായും എന്‍റര്‍ടെയ്ന്‍ ചെയ്യിക്കും എന്നാണെന്റെ വിശ്വാസം. ഈ തലമുറയിലെ പ്രഗത്ഭരായ ടെക്നീഷ്യന്മാര്‍‍ ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട്. എന്റെ പരീക്ഷണ ചിത്രങ്ങളെ എല്ലാം പ്രോത്സാഹിപ്പിച്ചിട്ടുള്ള നിങ്ങൾ പ്രേക്ഷകർ ഈ സിനിമയേയും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ'.

വിനയന്റെ മറ്റ് ചിത്രങ്ങളായ അതിശയന്‍, അത്ഭുതദ്വീപ്, ആകാശഗംഗ മുതലായ ചിത്രങ്ങളെ പോസ്റ്റര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് ഒക്കെപ്പോലെ തന്റെ കഥാപാത്രങ്ങളെ അണിനിരത്തിയുള്ള വിനയന്‍ സിനിമാറ്റിക് യൂണിവേഴ്സാണോ സംവിധായകന്റെ മനസിലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ ചോദ്യം. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം ഇറക്കും.

Content Highlights: An update has emerged about Vinayan's cinematic universe, featuring Guinness Pakru and Sagar Surya in prominent roles. The announcement has generated interest among Malayalam film fans, who are looking forward to more details about the upcoming project.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us