സ്‌കൂബ ഡൈവിങിനിടെ ഹൃദയാഘാതം; ശ്രീലങ്കയില്‍ ഹണിമൂണിനെത്തിയ മലപ്പുറം സ്വദേശി മരിച്ചു

പത്ത് ദിവസം മുമ്പായിരുന്നു ഇര്‍ഫാന്റെ വിവാഹം. ഭാര്യയ്ക്ക് ഒപ്പമായിരുന്നു ഇര്‍ഫാന്‍ ശ്രീലങ്കയില്‍ എത്തിയത്

സ്‌കൂബ ഡൈവിങിനിടെ ഹൃദയാഘാതം; ശ്രീലങ്കയില്‍ ഹണിമൂണിനെത്തിയ മലപ്പുറം സ്വദേശി മരിച്ചു
dot image

വേങ്ങര: സ്‌കൂബ ഡൈവിങിനിടെ മലപ്പുറം വേങ്ങര സ്വദേശി ശ്രീലങ്കയില്‍ മരിച്ചു. വേങ്ങര പറപ്പൂര്‍ റോഡ് സ്വദേശി എ കെ മുഹമ്മദ് ഇര്‍ഫാന്‍ ആണ് മരിച്ചത്. ഹൃദയാഘാമാണ് മരണ കാരണമെന്നാണ് നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. പത്ത് ദിവസം മുമ്പായിരുന്നു ഇര്‍ഫാന്റെ വിവാഹം. ഭാര്യയ്ക്ക് ഒപ്പമായിരുന്നു ഇര്‍ഫാന്‍ ശ്രീലങ്കയില്‍ എത്തിയത്.

Content Highlights: A man from Vengara in Malappuram has died in Sri Lanka while scuba diving.

dot image
To advertise here,contact us
dot image