
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് മരണം.എടച്ചലം സ്വദേശി റസാഖ് പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ദേശിയപാത 66 പെരുമ്പറമ്പിൽ വെച്ചാണ് അപകടം ഉണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഓട്ടോറിക്ഷയിലിടിച്ചശേഷം നിയന്ത്രണം വിട്ട കാര്‍ തലകീഴയായി മറിയുകയായിരുന്നു.അപകടത്തിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചവർക്കാണ് മരണം സംഭവിച്ചത്. കാറിൽ ഉണ്ടായിരുന്ന യാത്രക്കാരെ നിസ്സാര പരിക്കുകളോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു.
Content Highlight : Two people die in a collision between an autorickshaw and a car in Kuttippuram