ലോണ്‍ അടവ് മുടങ്ങി; പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടിലെത്തി മര്‍ദിച്ചതായി പരാതി

മലപ്പുറം എടവണ്ണ ഐന്തൂര്‍ സ്വദേശി സുകുവിനാണ് പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരുടെ മര്‍ദനമേറ്റത്

ലോണ്‍ അടവ് മുടങ്ങി; പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടിലെത്തി മര്‍ദിച്ചതായി പരാതി
dot image

മലപ്പുറം: ലോണ്‍ അടവ് മുടങ്ങിയതിനെ തുടര്‍ന്ന് പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടിലെത്തി മര്‍ദിച്ചതായി പരാതി. മലപ്പുറം എടവണ്ണ ഐന്തൂര്‍ സ്വദേശി സുകുവിനാണ് പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരുടെ മര്‍ദനമേറ്റത്. വണ്ടൂര്‍ ആസ്ഥാനമായുളള പണമിടപാട് സ്ഥാപനത്തില്‍ നിന്ന് സുകുവിന്റെ കുടുംബം ലോണ്‍ എടുത്തിരുന്നു. സുകുവിന്റെ സഹോദരന്‍ ബാബുരാജിന്റെ ഭാര്യയുടെ പേരില്‍ 42,000 രൂപയായിരുന്നു ലോണെടുത്തത്.

ഈ ലോണിന്റെ അടവ് മുടങ്ങിയെന്ന് പറഞ്ഞ് ബാബുരാജിന്റെ ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യംചെയ്തതിനാണ് തന്നെ മര്‍ദിച്ചതെന്നാണ് സുകുവിന്റെ ആരോപണം. തലയ്ക്ക് പരിക്കേറ്റ സുകുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, സുകുവാണ് തങ്ങളെ ആക്രമിച്ചതെന്നാണ് പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരുടെ വാദം. ഇരുവിഭാഗങ്ങളും എടവണ്ണ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: Small finance bank employees beats man for delayed payment in malappuram

dot image
To advertise here,contact us
dot image