റോഡിൽ അറ്റകുറ്റപ്പണി; ഈ റോഡുകളിൽ ഭാ​ഗികമായി അടച്ചിടിൽ ഉണ്ടാകുമെന്ന് അബുദബി ഭരണകൂടം

യാത്രക്കാര്‍ മറ്റു പാതകള്‍ തെരഞ്ഞെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു.

റോഡിൽ അറ്റകുറ്റപ്പണി; ഈ റോഡുകളിൽ ഭാ​ഗികമായി അടച്ചിടിൽ ഉണ്ടാകുമെന്ന് അബുദബി ഭരണകൂടം
dot image

അബുദബിയിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി യാസ് ഐലന്‍ഡും അല്‍ ദഫ്ര മേഖലയും ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളില്‍ ഭാഗിക അടച്ചിടല്‍ പ്രഖ്യാപിച്ച് അബുദാബി മൊബിലിറ്റി. ഇന്ന് മുതല്‍ ഈ മാസം 29 വരെയാണ് താല്‍ക്കാലിക അടച്ചിടല്‍. ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡ്, ശൈഖ് സലാമ ബിന്‍ത് ബുട്ടി റോഡ് തുടങ്ങിയ സ്ഥലങ്ങളിലും നിയന്ത്രണങ്ങള്‍ ഉണ്ടാകും.

സാദിയാത്ത് ഐലന്‍ഡിലേക്കുള്ള ദിശയില്‍ വലതുവശത്തെ രണ്ട് ലെയ്നുകള്‍ രാത്രി 12 മുതല്‍ വൈകുന്നേരം 4 വരെ അടച്ചിടും. നാളെ വരെ ഇതേ ദിശയില്‍ ഇടതുവശത്തെ മൂന്ന് ലെയ്നുകളും രാത്രി 12 മുതല്‍ വൈകുന്നേരം 4 വരെ അടച്ചിടുമെന്നും അബുദബി മൊബിലിറ്റി അറിയിച്ചു. യാത്രക്കാര്‍ മറ്റു പാതകള്‍ തെരഞ്ഞെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: Abu Dhabi announces partial road closures in Al Dhafra region

dot image
To advertise here,contact us
dot image