

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് റിഷബ് ഷെട്ടി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം കാന്താര. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കേരളത്തിൽ ഉൾപ്പെടെ വമ്പൻ കളക്ഷൻ ആണ് സിനിമ നേടുന്നത്. ഇപ്പോഴിതാ സിനിമയെത്തേടി മറ്റൊരു നേട്ടം കൂടി എത്തിയിരിക്കുകയാണ്.
കേരളം, തമിഴ്നാട് ഉൾപ്പെടെ എല്ലാ സൗത്ത് മാർക്കറ്റിലും 50 കോടി ഗ്രോസ് കളക്ഷൻ നേടുന്ന നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് കാന്താര. ജയിലർ, കെജിഎഫ് 2 , ബാഹുബലി 2 ആണ് ഇതിന് മുൻപ് ഈ റെക്കോർഡ് നേട്ടത്തിലേക്ക് എത്തിയ മറ്റു സിനിമകൾ. തമിഴ്‌നാട്ടിൽ നിന്ന് 70 കോടിയോളമാണ് ചിത്രം ഇതുവരെ നേടിയത്. കേരളത്തിലും സിനിമയ്ക്ക് തിരക്ക് നിലനിർത്താൻ സാധിക്കുന്നുണ്ട്. രണ്ടാഴ്ച കൊണ്ട് 717.50 കോടി രൂപയാണ് സിനിമയുടെ ആഗോള ഗ്രോസ് കളക്ഷൻ. വൈകാതെ സിനിമ 1000 കോടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.ബോളിവുഡിലെയും തെലുങ്കിലെയും ചില വമ്പൻ സിനിമയുടെ കളക്ഷനെ കാന്താര മറികടന്നു. സൽമാൻ ഖാൻ ചിത്രമായ സിക്കന്ദറിനെയും ഷങ്കറിന്റെ ബ്രഹ്മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനെയുമാണ് കാന്താര മറികടന്നത്.
110 കോടി ആയിരുന്നു സിക്കന്ദറിന്റെ ഡൊമെസ്റ്റിക്ക് കളക്ഷൻ. അതേസമയം, ഗെയിം ചേഞ്ചർ നേടിയതാകട്ടെ 131 കോടിയും. ആദ്യ ദിവസം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്ന് 61.85 കോടി രൂപ സിനിമ നേടിയെന്നാണ് കണക്കുകൾ. കന്നഡയിൽ നിന്ന് 19.6 കോടിയും, തെലുങ്കിൽ നിന്ന് 13 കോടിയും, ഹിന്ദിയിൽ നിന്ന് 18.5 കോടിയും, തമിഴിൽ നിന്ന് 5.5 കോടി, മലയാളത്തിൽ നിന്ന് 5.25 കോടി എന്നിങ്ങനെയാണ് കളക്ഷൻ റിപ്പോർട്ടുകൾ.
SENSATIONAL FOR A KANNADA FILM IN KERALAM — #Kantara Kerala gross collection towards 50 Crores 🔥🙏
— AB George (@AbGeorge_) October 18, 2025
4th movie to achieve 50 Crores gross collection in all south Markets after#Baahubali2 (2017) 🙏🔥#KGFChapter2 (2022) 🔥 &#Jailer (2023) 🔥 pic.twitter.com/ZkDy8ij8uf
2022ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.
Content Highlights: Kantara Chapeter 1 collection report out now