സ്വർണവിലയിൽ നേരിയ വർദ്ധനവ്; യുഎഇയിൽ ഇന്ന് ഉയർന്നത് രണ്ട് ദിർഹത്തോളം വില

രാവിലെ രണ്ട് ദിർഹത്തോളം വിലവർദ്ധനവുണ്ടായപ്പോൾ വൈകുന്നേരം വിലയിൽ കാര്യമായ മാറ്റങ്ങളുണ്ടായില്ല

സ്വർണവിലയിൽ നേരിയ വർദ്ധനവ്; യുഎഇയിൽ ഇന്ന് ഉയർന്നത് രണ്ട് ദിർഹത്തോളം വില
dot image

യുഎഇയിൽ ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്. രാവിലെ രണ്ട് ദിർഹത്തോളം വിലവർദ്ധനവുണ്ടായപ്പോൾ വൈകുന്നേരം വിലയിൽ കാര്യമായ മാറ്റങ്ങളുണ്ടായില്ല. 24-കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്ന് വൈകുന്നേരം 512 ദിർഹവും 37 ഫിൽസുമാണ് വില. രാവിലെയും ഇതേ വിലയിലാണ് സ്വർണം വ്യാപാരം നടന്നത്. ഇന്നലെ 24-കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 510 ദിർഹവും 13 ഫിൽസുമായിരുന്നു വിലയുണ്ടായിരുന്നത്.

സമാനമായി 22-കാരറ്റ് സ്വർണത്തിന്റെ വിലയിലും വർദ്ധനവുണ്ടായി. രാവിലെ ഗ്രാമിന് 469 ദിർഹമായിരുന്നു 22-കാരറ്റ് സ്വർണം ​ഗ്രാമിന് വിലയുണ്ടായിരുന്നത്. ഇന്നലത്തെ വിലയേക്കാൾ രണ്ട് ദിർഹത്തിന്റെ വർദ്ധനവിലാണ് 22-കാരറ്റ് സ്വർണം ഇന്ന് വ്യാപാരം നടന്നത്. വൈകുന്നേരവും സമാനവിലയിലാണ് 22-കാരറ്റ് സ്വർണം വ്യാപരം നടന്നത്.

21-കാരറ്റ് സ്വർണത്തിന്റെ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ​രാവിലെ ​ഗ്രാമിന് 448 ദിർഹമായിരുന്ന വിലയിൽ വൈകുന്നേരം മാറ്റമുണ്ടായില്ല. ഇന്നലെ 446 ദിർഹമായിരുന്നു ​ഒരു ​ഗ്രാം 21-കാരറ്റ് സ്വർണത്തിന്റെ വില. 18-കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 384 ദിർഹമാണ് ഇന്ന് വൈകുന്നേരത്തെ വില. രാവിലെയും ഇതേ വിലയിലാണ് വ്യാപാരം നടന്നത്. ഇന്നലെ 382 ദിർഹമായിരുന്നു 18-കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് വില.

Content Highlights: Gold prices increased slightly in the UAE today

dot image
To advertise here,contact us
dot image