വാഴപ്പഴം കഴിച്ചാല്‍ ചുമയും കഫക്കെട്ടും കൂടുമോ?

പലപ്പോഴും ചുമയും കഫക്കെട്ടുമുള്ള കുട്ടികള്‍ക്ക് പഴം കഴിച്ചതിന് ശേഷം അസുഖം കൂടിയതായി അമ്മമാര്‍ ഡോക്ടര്‍മാരോട് ആശങ്ക അറിയിക്കാറുണ്ട്. സത്യത്തില്‍ വാഴപ്പഴം പ്രശ്‌നക്കാരനാണോ?

വാഴപ്പഴം കഴിച്ചാല്‍ ചുമയും കഫക്കെട്ടും കൂടുമോ?
dot image

വാഴപ്പഴം ഒരു പവര്‍ഹൗസാണ്..പോഷകങ്ങളും ഫൈബറും വിറ്റമിനുകളും ആന്റിഓക്‌സിഡന്റുകളും മിനറല്‍സും പൊട്ടാസ്യവും എല്ലാം അടങ്ങിയ ഒന്ന്. സാധാരണക്കാരനെ സംബന്ധിച്ച് പോക്കറ്റ് ഫ്രണ്ട്‌ലിയായ പഴവും. തന്നെയുമല്ല ഏത് സീസണിലും വാഴപ്പഴം സുലഭമാണ്..പഴത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തെ സഹായിക്കുന്നു. പൊട്ടാസ്യം ശ്വാസകോശ പ്രവര്‍ത്തനങ്ങളെയും.

വാഴപ്പഴം കഴിച്ചാല്‍ കഫക്കെട്ട് ഉണ്ടാകുമോ?

പലപ്പോഴും ചുമയും കഫക്കെട്ടുമുള്ള കുട്ടികള്‍ക്ക് പഴം കഴിച്ചതിന് ശേഷം അസുഖം കൂടിയതായി അമ്മമാര്‍ ഡോക്ടര്‍മാരോട് ആശങ്ക അറിയിക്കാറുണ്ട്. സത്യത്തില്‍ വാഴപ്പഴം പ്രശ്‌നക്കാരനാണോ?

സത്യത്തില്‍ ആളുകള്‍ക്ക് അലര്‍ജി വളരെക്കുറവായ പഴവര്‍ഗങ്ങളില്‍ ഒന്നാണ് വാഴപ്പഴം. 0.04 ശതമാനം മുതല്‍ 1.2 ശതമാനം പേര്‍ക്ക് മാത്രമാണ് വാഴപ്പഴത്തോട് സാധാരണയായി അലര്‍ജി കണ്ടുവരാറുള്ളത്. ആസ്തമയുള്ളവര്‍ക്കാണ് പലപ്പോഴും പഴം അലര്‍ജി ആകാറുള്ളതും.

വാഴപ്പഴം കഴിച്ചാല്‍ കഫക്കെട്ട് ഉണ്ടാകുമോ?

പഴത്തിന് ശരീരത്തെ ട്രിഗര്‍ ചെയ്യാനാകും. സ്വാഭാവികമായും ഇതിന്റെ ഫലമായി ഹിസ്റ്റമിന്‍ ശരീരം റിലീസ് ചെയ്യും. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം പുറത്തുവിടുന്ന വസ്തുവാണ് ഹിസ്റ്റമിന്‍. അലര്‍ജിയുമായി ബന്ധപ്പെട്ട ലര്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ ഹിസ്റ്റമിന് വലിയ പങ്കുണ്ട്. ഈ ഹിസ്റ്റമിന്‍ ശരീരത്തിലെ കഫം റിലീസ് ചെയ്യുന്നതില്‍ പ്രധാന പങ്കുവയ്ക്കുന്നുണ്ട്. അതുകൊണ്ടാണ് പഴം കഴിക്കുമ്പോള്‍ ചിലര്‍ക്ക് കഫക്കെട്ടോ ചുമയോ കൂടുന്നത്.

ഇതിനര്‍ഥം നിങ്ങള്‍ക്ക് ചുമയോ, കഫക്കെട്ടോ ഉള്ളപ്പോള്‍ പഴം കഴിക്കരുത് എന്നല്ല. എല്ലാവര്‍ക്കും ഈ അലര്‍ജി ഉണ്ടാകില്ല. അലര്‍ജിയുള്ളവര്‍ മാത്രം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

Content Highlights: Can bananas make you cough?

dot image
To advertise here,contact us
dot image