ഗണ്ണേഴ്‌സ്‌ തലപ്പത്ത് തന്നെ!; ഫുൾഹാമിനെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയതുടർച്ചയുമായി ആഴ്സണൽ.

ഗണ്ണേഴ്‌സ്‌ തലപ്പത്ത് തന്നെ!; ഫുൾഹാമിനെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്
dot image

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയതുടർച്ചയുമായി ആഴ്സണൽ. ലണ്ടൻ ഡെർബിയിൽ ഫുൾഹാമിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. രണ്ടാം പകുതിയിൽ ലിയാൻഡ്രോ ട്രോസാർഡിന്റെ ഗോളാണ് ആഴ്‌സണലിന് വിജയം സമ്മാനിച്ചത്.

കളിയുടെ 58-ാം മിനിറ്റിലാണ് നിർണായകമായ ഗോൾ പിറന്നത്. വലത് ഭാഗത്ത് നിന്ന് ലഭിച്ച കോർണറിന് ശേഷം പന്ത് ബാക്ക് പോസ്റ്റിൽ ട്രോസാർഡിന് ലഭിച്ചു, താരം തന്റെ കാൽമുട്ടുകൊണ്ട് വിദഗ്ധമായി ഫിനിഷ് ചെയ്ത് ആഴ്സണലിന് ലീഡ് നൽകി.

വിജയത്തോടെ ആഴ്സണൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. എട്ട് മത്സരങ്ങളിൽ നിന്ന് 6 ജയവും ഓരോ വീതം സമനിലയും തോൽവിയുമായി 19 പോയിന്റാണ് ഗണ്ണേഴ്‌സിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്കുള്ളതാകട്ടെ എട്ട് മത്സരങ്ങളിൽ നിന്ന് 16 പോയിന്റും.

Content Highlights- Leandro Trossard goal; Fulham vsArsenal, Go Three Points Clear

dot image
To advertise here,contact us
dot image