മലപ്പുറത്ത് ബൈക്ക് സൈക്കിളിൽ ഇടിച്ച് അപകടം; അഞ്ച് വയസുകാരന് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

മലപ്പുറത്ത് ബൈക്ക് സൈക്കിളിൽ ഇടിച്ച് അപകടം; അഞ്ച് വയസുകാരന് ദാരുണാന്ത്യം
dot image

മലപ്പുറം: മഞ്ചേരി നറുകരയില്‍ ബൈക്കിടിച്ച് അഞ്ച് വയസുകാരന്‍ മരിച്ചു. നറുകര സ്വദേശി ഇസിയാനാണ് മരിച്ചത്. ഇസിയാന്‍ ഓടിച്ചു വന്ന സൈക്കിളില്‍ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വീട്ടുനല്‍കും.

Content Highlight; Five‑Year‑Old Boy Dies in Bike & Cycle Accident at Manjeri

dot image
To advertise here,contact us
dot image