തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്നേ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം

മങ്കട പഞ്ചായത്ത് കൂട്ടിൽ പ്രദേശത്തെ ഒമ്പതാം വാർഡിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്നേ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം
dot image

മങ്കട : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൻ്റെ പ്രഖ്യാപനമോ അന്തിമ വോട്ടർപട്ടികയോ വരുന്നതിന് മുന്നേ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. മങ്കട പഞ്ചായത്ത് കൂട്ടിൽ പ്രദേശത്തെ ഒമ്പതാം വാർഡിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച്. ഉള്ളാട്ടുപാറ ഫാത്തിമയെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

മുന്നണികൾ സീറ്റുവിഭജന പ്രക്രിയ ആരംഭിച്ചിട്ടുപോലുമില്ല. ആ സാഹചര്യത്തിലാണ് ജനറൽ സീറ്റിൽ ഒരു വനിതയെ തന്നെ പ്രഖ്യാപിച്ച് ലീഗ് പ്രവര്‍ത്തകര്‍ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

Content Highlight : Campaigning by announcing the candidate before the election is announced

dot image
To advertise here,contact us
dot image