'ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ഉപയോഗിച്ചത് ഇസ്രയേൽ നിർമ്മിത ആയുധങ്ങൾ'; വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

'ബരാക്-8 മിസൈല്‍, ഹാര്‍പ്പി ഡ്രോണുകള്‍ എന്നിവയടക്കം ഇസ്രയേലില്‍ നിന്ന് കൊണ്ടുവന്ന ഉപകരണങ്ങൾ'

dot image

ടെൽഅവീവ്: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ഉപയോഗിച്ചത് ഇസ്രയേല്‍ നിര്‍മിത ആയുധങ്ങളെന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിന്‍ നെതന്യാഹു. ബരാക്-8 മിസൈല്‍, ഹാര്‍പ്പി ഡ്രോണുകള്‍ എന്നിവയടക്കം ഇസ്രയേലില്‍ നിന്ന് കൊണ്ടുവന്ന ഉപകരണങ്ങളാണെന്നാണ് നെതന്യാഹുവിൻ്റെ വെളിപ്പെടുത്തൽ.

'ഞങ്ങള്‍ നല്‍കിയ ആയുധങ്ങള്‍ യുദ്ധക്കളത്തില്‍ വളരെ നന്നായി പ്രവര്‍ത്തിച്ചു. ഞങ്ങള്‍ നിര്‍മിച്ച ആയുധങ്ങള്‍ ഒരു യുദ്ധത്തില്‍ പരീക്ഷിച്ചു.' നെതന്യാഹു വ്യക്തമാക്കി. ഹമാസിനെ ഇല്ലാതാക്കുന്നതിന് ഗാസയില്‍ നടത്താനിരിക്കുന്ന സൈനിക ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കവെ ആയിരുന്നു നെതന്യാഹുവിന്റെ വെളിപ്പെടുത്തല്‍. യുദ്ധക്കളത്തില്‍ തങ്ങളുടെ ആയുധങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചെന്നും, ഇസ്രയേലിന് ഇക്കാര്യത്തില്‍ കൃത്യമായ അടിത്തറയുണ്ടെന്നും നെതന്യാഹു പറഞ്ഞു.

മെയ് 7 മുതല്‍ തുടര്‍ച്ചയായി 100 മണിക്കൂര്‍ നീണ്ട് നിന്ന സംഘര്‍ഷത്തില്‍ പാകിസ്ഥാന്റെ ആക്രമണങ്ങളെ ചെറുക്കാന്‍ ഇന്ത്യ ഉപയോഗിച്ചത് ബരാക് മിസൈലുകളും, ഹാര്‍പി ഡ്രോണുകളും ഇന്ത്യ ആഭ്യന്തരമായി നിര്‍മിച്ച ആയുധങ്ങളുമാണെന്നും നെതന്യാഹു പറഞ്ഞു. കൂടാതെ റഷ്യന്‍ നിര്‍മിത ആയുധമായ എസ്-400 മിസൈലും ഉപയോഗിച്ചു എന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

Content Highlight; Operation Sindoor: India Uses Israeli Weapons, Says Benjamin Netanyahu

dot image
To advertise here,contact us
dot image