സ്വത്ത് തര്‍ക്കം; ജ്യേഷ്ഠനെ വധിക്കാന്‍ അനുജന്റെ ക്വട്ടേഷന്‍; മലപ്പുറത്ത് മൂന്ന് പേര്‍ അറസ്റ്റില്‍

തിരൂരങ്ങാടി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

dot image

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ സ്വത്ത് തര്‍ക്കത്തെ തുട‍ർന്ന് ജ്യേഷ്ഠനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ അനുജൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ചെമ്മാട് സ്വദേശി ചെമ്പന്‍തൊടിക നൗഷാദ്(36), ക്വട്ടേഷന്‍ സംഘാംഗങ്ങളായ താനൂര്‍ സ്വദേശി മുഹമ്മദ് അസ്ലം(20), പന്താരങ്ങാടി ‍സുമേഷ്(35) എന്നിവരാണ് അറസ്റ്റിലായത്.

തിരൂരങ്ങാടി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നൗഷാദിന്റെ സഹോദരനായ മുഹമ്മദലി(43)യുടെ പരാതിയിലാണ് അറസ്റ്റ്. വധശ്രമം, ഗൂഢാലോചന, മര്‍ദ്ദനം, സംഘടിത കുറ്റകൃത്യം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

Content Highlight : A citation was issued to kill his brother; three people including his brother were arrested in Malappuram

dot image
To advertise here,contact us
dot image