
പാലക്കാട്: വിറകുപുരയുടെ ഭിത്തിയിടിഞ്ഞ് തൊഴിലാളി മരിച്ചു. പാലക്കാട് തൃത്താല മേഴത്തൂര്‍ കരുവായില്‍ വാളയത്താഴത്ത് ഉണ്ണികൃഷ്ണന്‍ (62) ആണ് മരിച്ചത്.ബുധനാഴ്ചയായിരുന്നു അപകടം. വിറകുപുര പൊളിക്കാനെത്തിയപ്പോള്‍ ആറടി ഉയരമുള്ള ഭിത്തി പൊളിഞ്ഞുവീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
Content Highlight:Worker dies after woodshed wall collapses