എത്രനാൾ ജീവിച്ചിരിക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

രക്തം അല്ലെങ്കിൽ ഉമിനീർ, ഇവയിൽ നടത്തിയ ടെസ്റ്റുകളിലൂടെയാണ് ഗവേഷകർ ഡിഎൻഎ മീഥൈലേഷൻ വിവരങ്ങൾ ശേഖരിച്ചത്

dot image

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും ട്രാക്ക് ചെയ്യാൻ സാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ഇൻട്രിൻസിക്ക് കപ്പാസിറ്റി എന്നാണ് ഇതിനെ വിളിക്കുന്നത്.

ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായുള്ള ശേഷിയുടെ ആകെതുകയാണ് ഇൻട്രിൻസിക്ക് കപ്പാസിറ്റിയെന്നാണ് ഡബ്ല്യുഎച്ച്ഒ പറയുന്നത്. നടക്കാൻ, ചിന്തിക്കാൻ, കാണാൻ, കേൾക്കാൻ, ഓർക്കാൻ എന്നിങ്ങനെയുള്ള ഒരാളുടെ കഴിവുകളെല്ലാം ഇതിനായി പരിഗണിക്കും. വ്യക്തിപരമായ കൂടുതൽ പരിചരണം നൽകിയാൽ ആളുകൾക്ക് കൂടുതൽ ആരോഗ്യത്തോടെ നീണ്ടകാലത്തേക്ക് ജീവിക്കാൻ സാധിക്കും അതിന് ഈ കണ്ടുപിടിത്തം വലിയതോതിൽ സഹായിക്കുമെന്നാണ് ദ മെഡിക്കൽ ന്യൂസ് ടുഡേ പറയുന്നത്.

ഇനിയാണ് പ്രധാനകാര്യം.. രക്തം അല്ലെങ്കിൽ ഉമിനീർ, ഇവയിൽ നടത്തിയ ടെസ്റ്റുകളിലൂടെയാണ് ഗവേഷകർ ഡിഎൻഎ മീഥൈലേഷൻ നടത്തി വിവരങ്ങള്‍ ശേഖരിച്ചത്. മ്യൂട്ടേഷൻ, പരിസ്ഥിതി ഘടകങ്ങൾ, അബ്‌നോർമൽ മീഥൈലേഷൻ പാറ്റേണുകൾ എന്നിവ മൂലം ഡിഎൻഎ മീഥൈലേഷനിൽ സമയത്തിന് അനുസരിച്ച് മാറ്റങ്ങൾ വരാം. ശേഖരിച്ച വിവരങ്ങളുടെ വിശകലനത്തിലൂടെയാണ് ഇൻട്രിൻസിക്ക് കപ്പാസിറ്റി കണക്കാക്കിയത്.

Content Highlights; Single blood or saliva sample can predict lifespan

dot image
To advertise here,contact us
dot image