കാസര്‍കോട് മിംസ് ആശുപത്രിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു; മൂന്ന് കാറുകള്‍ക്ക് കേടുപാട്

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല

കാസര്‍കോട് മിംസ് ആശുപത്രിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു; മൂന്ന് കാറുകള്‍ക്ക് കേടുപാട്
dot image

കാസര്‍കോട്: കാസര്‍കോട് മിംസ് ആശുപത്രിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. പരിസരത്ത് ഉണ്ടായിരുന്ന മൂന്ന് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് മതില്‍ ഇടിഞ്ഞ് വീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മതിലിന് സമീപം മണ്ണ് നിറയ്ക്കുന്ന പ്രവൃത്തി നടക്കുന്നതിനിടെയാണ് അപകടം.

രാത്രി 7.30ഓടെയായിരുന്നു അപകടം. വൈകിട്ട് പ്രദേശത്ത് ശക്തമായ മഴപെയ്തിരുന്നു. ഇതും അപകടത്തിന് കാരണമായെന്നാണ് നിഗമനം. ആശുപത്രി കോമ്പൗണ്ടിന് പുറത്ത് ആള്‍ സഞ്ചാരമുള്ള സ്ഥലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്. കാറുടമകള്‍ ആശുപത്രിയിലേക്ക് പോയതിനാലാണ് വലിയ അപകടം ഒഴിവായത്.

Content Highlights:The compound wall of MIMS Hospital in Kasaragod collapsed, damaging three parked cars. No information about injuries was immediately available, and the incident resulted in property damage.

dot image
To advertise here,contact us
dot image