

ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ ധാരണയായി യുഎഇയും യുകെയും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുകെ പ്രധാനമന്ത്രി ആൻഡി ബേൺഹാമും ഫോണിൽ സംസാരിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. പരസ്പര താൽപര്യങ്ങൾക്ക് കൂടുതൽ പ്രയോജനകരമാകുന്ന രീതിയിൽ സഹകരണം വിപുലീകരിക്കുകയാണ് ചർച്ചയുടെ പ്രധാന ലക്ഷ്യമെന്ന് യുഎഇ അറിയിച്ചു.
സംഭാഷണത്തിനിടെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് യുകെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ആൻഡി ബേൺഹാമിനെ അഭിനന്ദിച്ചു. രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കാൻ അദ്ദേഹത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു. യുഎഇ–യുകെ ബന്ധം കൂടുതൽ ആഴത്തിലാക്കാനും വിവിധ മേഖലകളിൽ സഹകരണം വിപുലീകരിക്കാനും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന പ്രതീക്ഷയും ഇരുവരും പങ്കുവെച്ചു. ഇതിലൂടെ ഇരുരാജ്യങ്ങളുടെയും ജനങ്ങൾക്ക് കൂടുതൽ വളർച്ചയും സമൃദ്ധിയും ഉറപ്പാക്കാനാകുമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. കൂടാതെ, പരസ്പര താൽപര്യമുള്ള വിവിധ പ്രാദേശികവും അന്താരാഷ്ട്രവുമായ വിഷയങ്ങളെക്കുറിച്ചും ശൈഖ് മുഹമ്മദും ആൻഡി ബേൺഹാമും ചർച്ചകൾ നടത്തി.
Content Highlight: UAE President and the UK Prime Minister held a phone conversation to discuss strengthening bilateral cooperation and enhancing ties across key sectors