

കാസർകോട്: പോക്‌സോ കേസിൽ മദ്രസ അധ്യാപകന് 14 വർഷം കഠിന തടവും പിഴയും. കിദൂർ സ്വദേശി അബ്ദുൾ ഹമീദിനെയാണ് ഹോസ്ദുർഗ് പോക്‌സോ കോടതി ശിക്ഷിച്ചത്. 12കാരിയെ മദ്രസയിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.
2023 നവംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. നവംബർ മാസം ആദ്യം മുതൽ പല ദിവസങ്ങളിലായി മദ്രസയുടെ ക്ലാസ് മുറിയിൽവെച്ച് ക്ലാസ് എടുക്കുന്നതിനിടെ അധ്യാപകനായ പ്രതി കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. കുമ്പള പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷാവിധി.
Content Highlights : Madrasa teacher gets 14 years imprisonment and fine in POCSO case