ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; ലോറി ഡ്രൈവറെ ചുമട്ടുതൊഴിലാളികൾ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ചു

ആക്രമണത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

dot image

ഇടുക്കി : ഇടുക്കി മൂന്നാറിൽ ലോറി ഡ്രൈവർക്ക് ക്രൂരമർദനം. ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
ടാറ്റ ടി എസ്റ്റേറ്റിലെ ചുമട്ടുതൊഴിലാളികൾ ആണ് അടിമാലി സ്വദേശി സുമേഷിനെ മർദിച്ചത്. വിറക് കഷ്ണം വെച്ച് തലക്കടിച്ചായിരുന്നു സുമേഷിനെ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ശാന്തംപാറ പൊലീസ് പെരിയകനാൽ സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു.

Content Highlights: Lorry driver hit on the head with a piece of wood by porters

dot image
To advertise here,contact us
dot image