നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

ഇടുക്കി ഏലപ്പാറയ്ക്ക് സമീപം നാലാം മൈലില്‍ ആണ് സംഭവം

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
dot image

ഏലപ്പാറ: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്ക്. ഇടുക്കി ഏലപ്പാറയ്ക്ക് സമീപം നാലാം മൈലില്‍ ആണ് സംഭവം. അടൂര്‍ സ്വദേശി അഭിഷേക് എസ് നായര്‍ (28) ആണ് മരിച്ചത്. അഭിഷേകിന്റെ ഭാര്യ കാവ്യ, അഭിറാം, അപ്‌സ എന്നിവരെ പരുക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിക്കാനത്തെ റിസോര്‍ട്ടില്‍ താമസിക്കുകയായിരുന്ന ഇവര്‍ കരിന്തരുവിയിലെ റിസോര്‍ട്ടില്‍ താമസിക്കുന്ന സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

Content Highlights: A young man died after a car lost control and plunged into a river. Police and rescue teams are investigating the circumstances of the accident.

dot image
To advertise here,contact us
dot image