

ഇടുക്കി: അടിമാലി ശല്യംപാറയില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു. ശല്യംപാറ സ്വദേശി പ്രസാദ് ആണ് അനുജന്‍ അനിലിനെ കുത്തിക്കൊലപ്പെടുത്തിയത്. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. നേരത്തെയും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
മോഷണ കേസില്‍ അകപ്പെട്ട പ്രസാദ് ജയിലിലായിരുന്നു. ആശുപത്രിയില്‍ പോയ ഭാര്യ തിരികെ വീട്ടിലെത്തിയപ്പോഴാണ് അനിലിനെ രക്തം വാര്‍ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. അനിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍ മദ്യലഹരിയിലായിരുന്ന പ്രസാദിനെ വെള്ളത്തൂവല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
Content Highlights: idukki adimali case updates