എറണാകുളം നെട്ടൂ‍ർ കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു ആഷർ

എറണാകുളം നെട്ടൂ‍ർ കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
dot image

കൊച്ചി : എറണാകുളം നെട്ടൂ‍ർ കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. നെട്ടൂർ സ്വദേശി ആഷർ (13) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. ആഷറിനെ കാണാതായതിനെ തുടർന്ന് പൊലീസും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Content Highlight : A student drowned while bathing in the Nettoor backwaters in Ernakulam.

dot image
To advertise here,contact us
dot image