കളമശ്ശേരിയില്‍ കെട്ടഴിഞ്ഞെത്തിയ പോത്തിന്റെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം

ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം

കളമശ്ശേരിയില്‍ കെട്ടഴിഞ്ഞെത്തിയ പോത്തിന്റെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം
dot image

കൊച്ചി: കളമശ്ശേരിയില്‍ പോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. കൈപ്പടമുകള്‍ സ്വദേശി അബുവാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഒരു വീടിനടുത്തുള്ള പാടത്ത് നിന്ന് കെട്ടഴിഞ്ഞു വന്ന പോത്തിനെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. സമീപവാസികള്‍ ചേര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: man died in Kalamassery after being attacked by a buffalo

dot image
To advertise here,contact us
dot image