
മുംബൈ: മിന്നു മണിക്ക് പിന്നാലെ വയനാട്ടിൽ വീണ്ടും ക്രിക്കറ്റ് തിളക്കം. ബാറ്റിംഗ് ഓൾ റൗണ്ടർ സജന സജീവൻ വനിതാ ഐപിഎല്ലിൽ കളിക്കും. മുംബൈ ഇന്ത്യൻസ് 15 ലക്ഷം രൂപയ്ക്കാണ് സഞ്ജനയെ ലേലത്തിൽ സ്വന്തമാക്കിയത്. വലം കൈയ്യൻ ബാറ്ററും ഓഫ് സ്പിന്നറുമാണ് സജന.
വയനാട് മാനന്തവാടി സ്വദേശിയാണ് 28കാരിയായ സജന സജീവൻ. കേരള ക്രിക്കറ്റിലും ഇന്ത്യൻ എ ടീമിലും സജന കളിച്ചിട്ടുണ്ട്. 2018ൽ കേരളത്തിന്റെ അണ്ടർ 23 ടീമിന്റെ ക്യാപ്റ്റനായും മലയാളി താരം മികച്ച പ്രകടനം നടത്തി.
അടിച്ചിട്ടും എറിഞ്ഞൊതുക്കിയും കേരളം; മഹാരാഷ്ട്രയെ തകർത്ത് വിജയ് ഹസാരെ ക്വാർട്ടറിൽ'ഗ്രേറ്റ്' ഫിലിപ്സ്; ബംഗ്ലാദേശിനെതിരെ സമനില പിടിച്ച് ന്യൂസിലൻഡ്17-ാം വയസിലാണ് താരം പ്രൊഫഷണൽ ക്രിക്കറ്റിന്റെ ഭാഗമാകുന്നത്. 2015ൽ കേരള ക്രിക്കറ്റിലെ മികച്ച വനിത താരത്തിനുള്ള പുരസ്കാരം ലഭിച്ചു. ബിസിസിഐയുടെ മികച്ച ബൗളർമാരുടെ ലിസ്റ്റിലും സജന ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യൻ മുൻ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ആരാധിക കൂടിയാണ് സജന സജീവൻ.