എബോള വ്യാപനം: ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് 'എയർ സുവിധ 2.0' നിർബന്ധം; അറിയിപ്പുമായി ഇന്ത്യൻ എംബസി

യാത്രക്കാർ ഇന്ത്യയിലെത്തുന്നതിന് 24 മണിക്കൂർ മുമ്പ് വരെ ഓൺലൈനായി ഈ ഫോം പൂരിപ്പിച്ച് സമർപ്പിക്കേണ്ടതുണ്ട്

എബോള വ്യാപനം: ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് 'എയർ സുവിധ 2.0' നിർബന്ധം; അറിയിപ്പുമായി ഇന്ത്യൻ എംബസി
dot image

ആഗോളതലത്തിൽ പടരുന്ന എബോള രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലേക്കെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും 'എയർ സുവിധ 2.0' ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ ഫോം കേന്ദ്ര സർക്കാർ നിർബന്ധമാക്കി. പൊതുജനാരോഗ്യ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഈ പുതുക്കിയ ഓൺലൈൻ സംവിധാനം നടപ്പിലാക്കിയതെന്നും ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നവർ ഇത് നിർബന്ധമായും പാലിക്കണമെന്നും ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

യാത്രക്കാർ ഇന്ത്യയിലെത്തുന്നതിന് 24 മണിക്കൂർ മുമ്പ് വരെ ഓൺലൈനായി ഈ ഫോം പൂരിപ്പിച്ച് സമർപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ 21 ദിവസത്തെ യാത്രാവിവരങ്ങൾ, എബോള രോഗബാധിതരുമായി സമ്പർക്കമുണ്ടായിട്ടുണ്ടോ എന്ന കാര്യം, നിലവിൽ എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടോ തുടങ്ങിയ വിവരങ്ങളാണ് ഫോമിൽ കൃത്യമായി രേഖപ്പെടുത്തേണ്ടത്. പുതിയ എയർ സുവിധ 2.0 സംവിധാനം വരുന്നതോടെ വിമാനത്താവളങ്ങളിലെ ആരോഗ്യപരിശോധനയും കുടിയേറ്റ (ഇമിഗ്രേഷൻ) നടപടിക്രമങ്ങളും കൂടുതൽ വേഗത്തിലും സമ്പർക്കരഹിതമായും പൂർത്തിയാക്കാൻ യാത്രക്കാർക്ക് സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: The Indian Embassy has advised that travellers bound for India must complete the Air Suvidha 2.0 process due to Ebola-related health precautions. The measure is aimed at strengthening health screening and preventing the spread of infectious diseases.

dot image
To advertise here,contact us
dot image