ലോകത്തിലെ ആദ്യ ട്രില്യണയറായി ഇലോണ്‍ മസ്‌ക്; പ്രതിസന്ധിയില്‍ തളരാതെ പിടിച്ചുനിന്ന യോദ്ധാവെന്ന് ആനന്ദ് മഹീന്ദ്ര

2018-ല്‍ താന്‍ മസ്‌ക്കിനെ സമീപിച്ചിരുന്നുവെന്നും അന്ന് ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിലായിരുന്നു അദ്ദേഹം പറഞ്ഞു

ലോകത്തിലെ ആദ്യ ട്രില്യണയറായി ഇലോണ്‍ മസ്‌ക്; പ്രതിസന്ധിയില്‍ തളരാതെ പിടിച്ചുനിന്ന യോദ്ധാവെന്ന് ആനന്ദ് മഹീന്ദ്ര
dot image

ഒരിക്കല്‍ അസാധ്യമായി തോന്നിയ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക്ക്. സ്‌പേസ് എക്‌സിന്റെ വിപണിയിലെ അരങ്ങേറ്റത്തിലൂടെ കമ്പനിയുടെ മൂല്യം കുതിച്ചുയര്‍ന്നു. അങ്ങനെ മസ്‌ക് ലോകത്തിലെ ആദ്യ ട്രില്യണയര്‍ എന്ന നേട്ടം കൈവരിച്ചു.

എന്നാല്‍ ഈ നേട്ടത്തിന്റെ പിന്നിലെ പ്രധാന കാര്യം ട്രില്യണ്‍ ഡോളര്‍ എന്ന സംഖ്യയല്ല, മറിച്ച് മസ്‌കിന്റെ അചഞ്ചലമായ ആത്മവിശ്വാസവും ദൃഢനിശ്ചയവുമാണെന്ന് ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെട്ടു. 2018-ല്‍ താന്‍ മസ്‌ക്കിനെ സമീപിച്ചിരുന്നുവെന്നും അന്ന് ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിലായിരുന്നു അദ്ദേഹം പറഞ്ഞു. അന്ന് തന്നെ ഏറ്റവും ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ പ്രതിരോധശേഷിയായിരുന്നു. ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത് ട്രില്യണ്‍ ഡോളര്‍ എന്ന നേട്ടമാണ്. എന്നാല്‍ യഥാര്‍ത്ഥ കഥ, ഇന്ന് അസാധ്യമെന്ന് തോന്നുന്നത് നാളെയുടെ യാഥാര്‍ത്ഥ്യമാകുമെന്ന് അദ്ദേഹം വിശ്വസിച്ചു എന്നതാണ്, ആനന്ദ് മഹീന്ദ്ര പറഞ്ഞു.

2018-ലെ വെല്ലുവിളികള്‍

മഹീന്ദ്രയുടെ പരാമര്‍ശം 2018ലെ ഒരു നിര്‍ണായക ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. അന്ന് ടെസ്ല ഉല്‍പ്പാദന പ്രതിസന്ധികള്‍ നേരിടുകയായിരുന്നു. കമ്പനിയുടെ ഭാവിയെക്കുറിച്ച് വിമര്‍ശകര്‍ സംശയം പ്രകടിപ്പിക്കുകയും മസ്‌കിന്റെ ദീര്‍ഘകാല കാഴ്ചപ്പാടില്‍ പലര്‍ക്കും വിശ്വാസമില്ലാതെ ആവുകയും ചെയ്ത സമയമായിരുന്നു അത്.

ആ സാഹചര്യത്തിലാണ് മഹീന്ദ്ര സാമൂഹിക മാധ്യമങ്ങളിലൂടെ മസ്‌കിന് പിന്തുണ അറിയിച്ചത്. ധൈര്യമായി മുന്നോട്ട് പോകൂ, ഇലോണ്‍ മസ്‌ക്. നിങ്ങളുടെ ഫാക്ടറി ഇപ്പോള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ലോകത്തിന് നിങ്ങളെപ്പോലുള്ളവരെ ആവശ്യമാണ്.''

അന്ന് ആ സന്ദേശത്തിന് വലിയ ശ്രദ്ധ ലഭിച്ചിരുന്നില്ല. അതേസമയം, അത്രയും സമ്മര്‍ദ്ദങ്ങള്‍ നേരിട്ടിരുന്ന ആ ബിസിനസുകാരന്‍ ഒരുദിവസം ലോകത്തിലെ ആദ്യത്തെ ട്രില്യണയര്‍ ആകുമെന്ന് ആരും കരുതിയില്ല. ചരിത്രം സാധാരണയായി വലിയ നേട്ടങ്ങളെയാണ് ഓര്‍ക്കുന്നത്. എന്നാല്‍ ആ നേട്ടങ്ങള്‍ അസാധ്യമെന്ന് തോന്നിയിരുന്ന പോരാട്ട കാലത്തെ പലപ്പോഴും വിട്ടുപോകുമെന്ന് ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെട്ടു.

Content Highlights: Anand Mahindra says Elon Musk’s journey to becoming the world’s first trillionaire is a testament to resilience and an unwavering belief that today’s impossibilities can become tomorrow’s realities

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us